ഇന്നലെ അര ലക്ഷത്തില്‍ താഴെ മാത്രം രോഗികള്‍; 91 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 42,640 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 91 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാസങ്ങള്‍ക്കു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അര ലക്ഷത്തില്‍ താഴെ എത്തുന്നത്.

ഇന്നലെ 81,839 പേര്‍ രോഗമുക്തി നേടി. 1167 പേര്‍ വൈറസ് ബാധ മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 2,99,77,861 പേര്‍ക്കാണ്. ഇതില്‍ 2,89,26,038 പേര്‍ രോഗമുക്തി നേടി.

3,89,302 പേര്‍ കൊവിഡ് മൂലം മരിച്ചു. നിലവില്‍ 6,62,521 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇന്നലെ വരെ 28,87,66,201 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News