രാജ്യത്ത് കൊവിഡ് മരണങ്ങള്‍ കൂടുന്നു; 24 മണിക്കൂറിനിടെ 4,454 മരണം, 2,22,315 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 4,454 പേരാണ് മരിച്ചത്. ഇന്നലെ 2,22,315 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,02,544 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447ആയി. ഇതില്‍ 2,37,28,011 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാണ്. നിലവില്‍ 27,20,716പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,60,51,962 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News