ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരകീരിച്ചത്. 3,11,170 പേര്‍ക്കാണ് രോഗബാധ. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,46,84,077 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 3,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നു. 3,53,299 പേര് രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര് രോഗമുക്തരായി.
മെയ് 14 വരെയുള്ള ഐസിഎംആര്‍ കണക്കനുസരിച്ച് രാജ്യത്താകെ 31,30,17,193 സാംപിളുകളാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 16,93,093 പരിശോധനകള്‍ ഇന്നലെയാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 18,04,57,579 പേര്‍ക്ക് വാക്സിന് നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ ഇന്നലെ 33,848 പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം ഇന്നും അര ലക്ഷത്തിന് മുകളിലാണ്. 59,073 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.
960 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 53,44,063. ആകെ രോഗ മുക്തി 47,67.053. ഇതുവരെയായി മഹാമാരി കവര്‍ന്നത് 80,512 ജീവനുകള്‍. സംസ്ഥാനത്ത് നിലവില്‍ 4,94,032 പേര് ചികിത്സയില്‍.