25.5 C
Kottayam
Sunday, May 19, 2024

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു; 24 മണിക്കൂറിനിടെ 35,871 പേര്‍ക്ക് രോഗബാധ

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കണക്കുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,871 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,14,74,605 ആയി ഉയര്‍ന്നു.

2,52,364 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,10,63,025 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയതായി 17,741 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 1,59,216 ആയി ഉയര്‍ന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് കോവിഡ് ബാധ ആശങ്കാജനകമായി ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week