24.9 C
Kottayam
Monday, May 20, 2024

24 മണിക്കൂറിനിടെ 38,772 പേര്‍ക്ക് രോഗബാധ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം കടന്നു

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 38,772 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 443 പേര്‍ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94,31,691 ആയി. 1,37,139 പേര്‍ മരണമടഞ്ഞു.

ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 88,46,313 ആയി. ആകെ ആക്ടീവ് കേസുകള്‍ 4,46,952 ആണ്. ആകെ രോഗമുക്തി നിരക്ക് 94 ശതമാനമാണെന്നും രാജ്യത്ത് കൊവിഡ് മരണനിരക്ക് മറ്റ് രാജ്യങ്ങളിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ കുറവാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഡല്‍ഹി, മഹാരാഷ്ട്ര,പശ്ചിമ ബംഗാള്‍,ഹരിയാന,പഞ്ചാബ്, കേരളം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലുളളവരാണ് മരണമടഞ്ഞവരില്‍ 71 ശതമാനവും. പ്രതിദിന കണക്കില്‍ 89 പേര്‍ മരണമടഞ്ഞ മഹാരാഷ്ട്രയാണ് മുന്നില്‍.ഡല്‍ഹി(68), പശ്ചിമബംഗാള്‍(54) എന്നീ സംസ്ഥാനങ്ങളാണ് പിന്നില്‍.

ഞായറാഴ്ച രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ കേരളമാണ്. 5643 ആണ് സംസ്ഥാനത്തെ പ്രതിദിന വര്‍ദ്ധന. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയാണ് 5544. ഡല്‍ഹിയാണ് മൂന്നാമത്. 4906 പോസിറ്റീവ് കേസുകള്‍. മഹാരാഷ്ട്രയില്‍ ഇതുവരെ 18,20,059 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഞായറാഴ്ച 68 പേര്‍ മരണമടഞ്ഞതോടെ 9066 പേര്‍ ഇവിടെ കൊവിഡിന് കീഴടങ്ങി. ഇവിടെ കൊവിഡ് പോസിറ്റീവ് നിരക്ക് 7.64 ആണ്. കേരളത്തില്‍ രോഗ പോസിറ്റീവ് നിരക്ക് 11 ശതമാനത്തിന് മുകളിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week