ഇടുക്കി: ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കൂടാതെ തൊടുപുഴ സ്വദേശിനി തങ്കമണിയുടെ (55) മരണം കൊവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 16 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
ചക്കുപള്ളം 1
ദേവികുളം 2
ഇടവെട്ടി 3
കരിമണ്ണൂര്‍ 5
കരിങ്കുന്നം 1
കട്ടപ്പന 1
കുടയത്തൂര്‍ 2
മണക്കാട് 1
കുമളി 1
നെടുങ്കണ്ടം 4
പെരുവന്താനം 1
പുറപ്പുഴ 1
രാജാക്കാട് 4
രാജകുമാരി 1
ശാന്തന്‍പാറ 1
തൊടുപുഴ 12
ഉടുമ്പഞ്ചോല 1
ഉപ്പുതറ 1
വണ്ണപ്പുറം 1
വട്ടവട 4
വെള്ളത്തൂവല്‍ 1
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:
വട്ടവട കോവിലൂര്‍ സ്വദേശിനി (40)
വട്ടവട കോവിലൂര്‍ സ്വദേശി (15)
വെള്ളത്തൂവല്‍ മുതുവാങ്കുടി സ്വദേശിനി (35)
കുടയത്തൂര്‍ ശങ്കരപ്പിള്ളി സ്വദേശി (36)
ഉടുമ്പഞ്ചോല സ്വദേശി (27)
തൊടുപുഴ സ്വദേശികള്‍ (25, 33, 26)
തൊടുപുഴ സ്വദേശിനികള്‍ (35, 33)
വണ്ണപ്പുറം സ്വദേശി (79)
രാജകുമാരി സ്വദേശിനി (20)
കട്ടപ്പന വാഴവര സ്വദേശി (24)
ഉപ്പുതറ സ്വദേശി(52)
കുമളി സ്വദേശി(70)
പെരുവന്താനം സ്വദേശി (53)
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 72 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 1757 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.