കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടിയും കടന്ന് മുന്നോട്ട് കുതിക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷവും പിന്നിട്ട് മുന്നോട്ട് കുതിക്കുന്നു. ലാകവ്യാപകമായി ഇതുവരെ 50,82,244 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,29,246 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

20,20,151 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 15,91,575, റഷ്യ- 3,08,705, ബ്രസീല്‍- 293,357, സ്‌പെയിന്‍- 2,79,524, ബ്രിട്ടന്‍- 2,48,293, ഇറ്റലി- 2,27,364, ഫ്രാന്‍സ്- 1,81,575, ജര്‍മനി- 1,78,531, തുര്‍ക്കി- 1,52,587, ഇറാന്‍- 1,26,949, ഇന്ത്യ- 1,12,028.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക- 94,946, റഷ്യ- 2,972, സ്‌പെയിന്‍- 27,888, ബ്രിട്ടന്‍- 35,704, ബ്രസീല്‍- 18,894, ഇറ്റലി- 32,330, ഫ്രാന്‍സ്- 28,132, ജര്‍മനി- 8,270, തുര്‍ക്കി- 4,222, ഇറാന്‍- 7,183, ഇന്ത്യ- 3,434.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News