Healthpravasi

സൗദി അറേബ്യയില്‍ 2,476 പുതിയ കോവിഡ് കേസുകള്‍, 4000 പേര്‍ രോഗമുക്തരായി

സൗദി അറേബ്യയില്‍ നിന്നും ആശ്വാസ വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇന്ന് മാത്രം 4000 പേരാണ് രോഗമുക്തരായത്. അതേസമയം 2,476 പുതിയ കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 255,825 ആയി ഉയര്‍ന്നു. രോഗമുക്തരുടെ എണ്ണം 207,259 ആയി. രാജ്യത്തെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,557 ആയി. രാജ്യത്ത് 46,009 സജീവ കേസുകളുണ്ടെന്നും ഇതില്‍ 2,184 കേസുകള്‍ ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker