തിരുവനന്തപുരം: കൊവിഡ് ചികിത്സാ സാമഗ്രികള്‍ക്ക് അമിതമായ വില ഈടാക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് വില നിയന്ത്രണം നടപ്പാക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ അധികം ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നു എന്ന് കലക്ടര്‍മാര്‍ ഉറപ്പാക്കണം. പള്‍സ് ഓക്‌സിമീറ്ററിന് വില 1500 രൂപയെില്‍ അധികമാകരുത്. വിലനിയന്ത്രണം സംബന്ധിച്ച് ഉത്തരവ് ഇറങ്ങി.
സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച വില ഇങ്ങനെ
പിപിഇ കിറ്റ്- 273 രൂപ, എന്‍ 95 മാസ്‌ക് – 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് – 3.90 രൂപ, ഫേസ് ഷീല്‍ഡ് – 21 രൂപ, ഏപ്രണ്‍ – 12 രൂപ, സര്‍ജിക്കല്‍ ഗൗണ്‍ – 65 രൂപ, പരിശോധന ഗ്ലൗസ് – 5.75 രൂപ, ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലി – 192 രൂപ, 200 മില്ലി- 98 രൂപ, 100 മില്ലി – 55 രൂപ, എന്‍.ആര്‍.ബി മാസ്‌ക് – 80 രൂപ, ഓക്‌സിജന്‍ മാസ്‌ക്- 54 രൂപ, ഫ്‌ലോ മീറ്റര്‍ ആന്റ് ഹ്യൂമിഡിഫയര്‍- 1520 രൂപ, പള്‍സ് ഓക്‌സിമീറ്ററിന് പരമാവധി വില- 1500 രൂപ.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സുപ്രധാനമായ സാനിറ്റൈസറും വിലനിയന്ത്രണ പട്ടികയിൽ കൊണ്ടുവന്നു. ഇതുപ്രകാരം അരലിറ്റർ സാനിറ്റൈസറിന് പരമാവധി 192 രൂപയെ ഈടാക്കാനാകൂ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സാധാരണക്കാർക്ക് പ്രതിരോധ സാമഗ്രികൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് സർക്കാർ വിലനിയന്ത്രിച്ച് പട്ടിക ഇറക്കിയത്.