24.2 C
Kottayam
Saturday, June 6, 2026

സംസ്ഥാനത്ത് ടി.പി.ആർ ഏറ്റവും ഉയർന്ന ദിനം, എറണാകുളത്തും തിരുവനന്തപുത്തും സ്ഥിതിഗതി രൂക്ഷം’

Must read

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് (Covid 19) കുതിച്ചുയരുന്നു. പരിശോധന കുറയുമ്പോൾ രോഗികൾ കുറയുന്ന വാരാന്ത്യ ആശ്വാസവും ഞായറാഴ്ചയായ ഇന്നില്ല. ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയതിൽ ഏറ്റമുയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി (TPR) നിരക്കാണ് ഇന്നത്തേത്. 59,314 സാംപിളുകൾ പരിശോധിച്ചപ്പോൾ 30.55 ആണ് ടിപിആർ. കഴിഞ്ഞ വർഷം മെയ് 12 ൽ 29.75 ലെത്തിയതാണ് ഇതിന് മുൻപുണ്ടായ ഉയർന്ന ടിപിആർ നിരക്ക്. അന്ന് പരിശോധിച്ചത് 1,46,320 സാംപിളുകളാണ്. ഏറ്റവുമധികം കേസുകളുണ്ടായതും അന്നുതന്നെയാണ്. 43, 529 പേർക്കാണ്  രോഗം സ്ഥിരീകരിച്ചത്.  

പരിശോധിക്കുന്നതിൽ 30 ശതമാനവും പോസിറ്റീവാകുന്ന ഗുരുതര സ്ഥിതിയാണ് കേരളത്തിലുള്ളത്. തിരുവനന്തപുരത്ത് 3917 പേർക്കും എറണാകുളത്ത് 3204 പേർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രോഗികളുടെ എണ്ണം ആയിരം കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണവും വളരെപ്പെട്ടെന്ന് ഒരു ലക്ഷം  കടന്ന്  കുതിക്കുകയാണ്. 1,03864 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പ്രതിവാര കണക്കനുസരിച്ച് ആശുപത്രിയിലുള്ളവരുടെ എണ്ണത്തിൽ  77 ശതമാനവും, ഐസിയു  കേസുകളിൽ 14 ശതമാനവും, വെന്റിലേറ്റർ കേസുകളിൽ 3 ശതമാനവും ഓക്സിജൻ കിടക്കകളിലെ രോഗികശുടെ എണ്ണം 21 ശതമാനവും കൂടിയിട്ടുണ്ട്.

കൂടുതൽ ജില്ലകളിൽ കടുത്ത നിയന്ത്രണമാലോചിക്കുകയാണ്. തിരുവനന്തപുരത്ത് കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. വിദ്യാർത്ഥികളുടെ പ്രതിഷേധം മറികടന്നാണ് ഇന്ന് ഐരാണിമുട്ടത്തെ ഹോമിയോ മെഡിക്കൽ കോളേജ് വീണ്ടും കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്.  വിദ്യാർത്ഥികൾ തഹസിൽദാരടക്കമുള്ളവരെ തടയാനും ശ്രമിച്ചിരുന്നു. 

- Advertisement -

എറണാകുളത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായ മൂന്നാം ദിവസവും 30 ന് മുകളിലാണ്.  വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം 11 കേന്ദ്രങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടത് ഗൗരവത്തോടെ കാണണമെന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്റെ വിലയിരുത്തൽ. ടിപിആർ ഉയർന്ന് തന്നെ തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമായി നടപ്പാക്കാ൯ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. 

- Advertisement -

കൊവിഡ് (Covid) വ്യാപനം രൂക്ഷമായ എറണാകുളത്ത് ടെസ്റ്റ് പോസിറ്റിവിറ്റി (TPR) നിരക്ക് തുടർച്ചയായ മൂന്നാം ദിവസവും 30 ന് മുകളിൽ. ഇന്ന് 3204 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം 11 കേന്ദ്രങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടത് ഗൗരവത്തോടെ കാണണമെന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്റെ വിലയിരുത്തൽ.

ടിപിആർ ഉയർന്ന് തന്നെ തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമായി നടപ്പാക്കാ൯ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ടിപിആർ 30ന് മുകളിൽ തുടരുന്ന ജില്ലകളിൽ പൊതുപരിപാടികൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്കും ഇത് ബാധകമാണ്. കൊവിഡ് പ്രതിരോധത്തിൽ അലംഭാവവും ക്വാറന്റീനിലെ വിട്ടുവീഴ്ച്ചയും ഒരുതരത്തിലും പാടില്ലെന്ന് യോഗം അഭ്യർത്ഥിച്ചു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week