27.4 C
Kottayam
Thursday, June 4, 2026

കേരളത്തില്‍ കൊവിഡ് മൂന്നാം തരംഗം, എപ്പോൾ, എങ്ങിനെ? സൂചനകള്‍ ഇങ്ങനെ, രോഗ വർദ്ധനയ്ക്ക് കാരണം കാരണം ഇളവുകള്‍

Must read

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകളുടെ വന്‍ കുതിച്ച് കയറ്റമാണ് പ്രകടമായിട്ടുള്ളത്. ഇതൊരു മൂന്നാം തരംഗത്തിനുള്ള സാധ്യതയായി പലരും കാണുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ചയായി കേസുകള്‍ കൂടി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് മൂന്നാം തരംഗമല്ല ഇതെന്നാണ് വിദ്ഗധര്‍ പറയുന്നത്. ചെറിയ തോതിലുള്ള വര്‍ധന മാത്രമാണിത്. നാലക്കത്തിലുള്ള കേസുകളുടെ വര്‍ധന കേരളത്തില്‍ മാത്രമാണ് ഇപ്പോഴുള്ളത്. കേരളത്തിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വന്ന ഇളവുകള്‍ കൊണ്ടാവാം കേസുകള്‍ വര്‍ധിച്ചതെന്നാണ് വിലയിരുത്തല്‍.

ഡെല്‍റ്റ വേരിയന്റുകള്‍ വര്‍ധിക്കുന്നതും വലിയ കാരണമാണ്. ദേശീയ ശരാശരിയുടെ പകുതിയില്‍ താഴെ ആന്റിബോഡികള്‍ ഉള്ളവരാണ് കേരളത്തില്‍ ഉള്ളവരെന്നും നേരത്തെ സര്‍വേ സൂചിപ്പിച്ചിരുന്നു. മറ്റൊന്ന് ആദ്യ തരംഗത്തിന്റെ സമയത്തൊന്നും ബാധിക്കാതിരുന്നവര്‍ കൂടുതലായും രണ്ടാം ഘട്ടത്തില്‍ ബാധിക്കുന്നതും കാരണമായിട്ടുണ്ടെന്ന് വിദ്ഗധര്‍ പറയുന്നു. കേരളത്തില്‍ പത്ത് ശതമാനം കേസുകള്‍ പരിശോധിക്കുന്നതില്‍ കൂടുതല്‍ പോസിറ്റീവ് കേസുകളാണ്. ടിപിആര്‍ അഞ്ച് ശതമാനത്തിന് താഴെയെത്തിക്കുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്.

മെയ് മാസത്തില്‍ 24 ശതമാനമായിരുന്നു ടിപിആര്‍. ഇത് ജൂണില്‍ 12 ശതമാനമായി കുറഞ്ഞു. എന്നാല്‍ ജൂണ്‍ 20 മുതല്‍ ഇത് പത്ത് ശതമാനത്തിന് മുകളില്‍ നില്‍ക്കുകയാണ്. കേരളത്തില്‍ കേസുകള്‍ കൂടുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുകയും, കേസുകള്‍ കുറയുമ്പോള്‍ ജാഗ്രത നഷ്ടമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളതെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടരി രാജീവ് സദാനന്ദന്‍ പറയുന്നു. അതുകൊണ്ട് മൂന്നാം തരംഗം വരുമെന്ന് പറയാനാവില്ല. രോഗ്യവാപനം തീവ്രമായ രീതിയിലുമല്ലെന്ന് രാജീവ് സദാനന്ദന്‍ വ്യക്തമാക്കി.

അതേസമയം കേരളത്തില്‍ ഇത്രയധികം കേസുകള്‍ രേഖപ്പെടുത്താനും കാരണമുണ്ട്. രാജ്യത്തെ മൊത്തം സാഹചര്യം പരിശോധിക്കുമ്പോള്‍ കേരളത്തില്‍ ടെസ്റ്റിംഗ് ഉയര്‍ന്ന തോതിലാണ്. രാജ്യത്തിന്റെ ശരാശരി ടെസ്റ്റുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലേത് അതിന്റെ ഇരട്ടിയാണ്. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നത് ചുരുക്കമാണ് കേരളത്തില്‍ എന്ന് വ്യക്തം. ജൂലായ് 17നും പതിനെട്ടിനും കേരളത്തില്‍ ലോക്ഡൗണ്‍ തന്നെയായിരിക്കും. നിയന്ത്രണങ്ങള്‍ ദീര്‍ഘകാലം തുടരുമെന്ന് ഇതിലൂടെ വ്യക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week