25.5 C
Kottayam
Friday, June 5, 2026

രണ്ടാം തരംഗത്തിൽ 8000 കുട്ടികൾക്ക് കൊവിഡ്, മൂന്നാം തരംഗത്തിന് മുന്നൊരുക്കം

Must read

മുംബൈ:മേയ്​ മാസത്തില്‍ അഹമദ്​നഗര്‍ ജില്ലയില്‍ മാത്രം 8000 കുഞ്ഞുങ്ങള്‍ക്ക്​ കോവിഡ്​ ബാധിച്ചതി​ൻ്റെ അടിസ്​ഥാനത്തില്‍ മഹാരാഷ്​ട്ര കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ച്‌​ തുടങ്ങി. മൂന്നാം തരംഗം കുഞ്ഞുങ്ങളെയാണ്​ കൂടുതലായി ബാധിക്കുകയെന്നായിരുന്നു മുന്നറിയിപ്പ്​.

മഹാരാഷ്​ട്രയിലെ സംഗിലിയില്‍ ഒരു കോവിഡ്​ വാര്‍ഡ്​ പ്രത്യേകമായി കുട്ടികള്‍ക്കായി മാറ്റിവെച്ചു. നിലവില്‍ ഇവിടെ അഞ്ച്​ കുട്ടികളെയാണ്​ ചികിത്സിക്കുന്നത്​. കുടുതല്‍ പേര്‍ക്ക്​ രോഗം ബാധിച്ചാല്‍ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കികൊണ്ടിരിക്കുകയാണ്​.

‘കുട്ടികള്‍ക്കായാണ്​ ഞങ്ങള്‍ ഈ കോവിഡ് വാര്‍ഡ് തയ്യാറാക്കിയത്​.അതിനാല്‍ മൂന്നാമത്തെ തരംഗം വരുമ്പോൾ ഞങ്ങള്‍ തയ്യാറായിരിക്കും. ആശുപത്രിയിലാണെന്ന് കുട്ടികള്‍ക്ക്​ തോന്നുകയില്ല. പകരം അവര്‍ ഒരു സ്കൂളിലോ നഴ്സറിയിലോ ആണെന്ന് അനുഭവപ്പെടും’ -കോര്‍പ്പറേറ്റര്‍ അഭിജിത് ഭോസലെ പറഞ്ഞു.

അഹമദ്​ നഗര്‍ ജില്ലയില്‍ കുഞ്ഞുങ്ങളും കൗമാരക്കാരുമായി 8000 പേര്‍ക്ക്​ കോവിഡ്​ ബാധിച്ചതോടെയാണ്​ അധികൃതര്‍ ജാഗരൂകരായത്​. ജില്ലയിലെ മൊത്തം കോവിഡ്​ കേസുകളുടെ 10 ശതമാനം വരും ഇത്​. ശിശുരോഗ വിദഗ്​ധര്‍ മൂന്നാം തരംഗത്തെ നേരിടാന്‍ തയാറാണെന്ന കാര്യം ജില്ല ഭരണകൂടം ഉറപ്പ്​ വരുത്തുന്നുണ്ട്​.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week