32.3 C
Kottayam
Monday, April 29, 2024

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊവിഡ് പരിശോധന ആരംഭിച്ചു

Must read

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് പരിശോധന ആരംഭിച്ചു. മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രി ലാബിന് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ഐസിഎംആര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന ആരംഭിച്ചത്.

പ്രതിദിനം 100 മുതല്‍ 200 വരെ കൊവിഡ് പരിശോധനകള്‍ ഇവിടെ നടത്താന്‍ സാധിക്കും. ഇതോടെ ആലപ്പുഴയില്‍ എന്‍ഐവി(നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി) ഉള്‍പ്പടെ മെഡിക്കല്‍ കോളജ് കാമ്പസില്‍ രണ്ട് ആര്‍ടിപിസി ലാബുകള്‍ ആയി.

സംസ്ഥാനത്ത് 17 സര്‍ക്കാര്‍ ലാബുകളും എട്ട് സ്വകാര്യ ലാബുകളും ഉള്‍പ്പടെ 25 കേന്ദ്രങ്ങളിലായാണ് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week