KeralaNewspravasi

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ്

കുവൈറ്റ്: സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാണെന്ന് കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി പരിശോധനകൾ വർധിപ്പിക്കും. സ്വകാര്യ ആശുപത്രികള്‍ അധിക ചാര്‍ജ് ഈടാക്കുന്നുണ്ടോയെന്ന് മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തുടനീളം നിശ്ചിത നിരക്കില്‍ തന്നെ പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താങ്ങാനാവുന്ന നിരക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് പി.സി.ആര്‍ പരിശോധന നടത്തുന്ന എല്ലാ സ്ഥാപങ്ങളും കൃത്യമായ അംഗീകാരത്തോടെയും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ സമ്പര്‍ക്കം പരിശോധിച്ച് രോഗവ്യാപന നിരക്ക് ഉള്‍പ്പെടെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button