വുഹാന്‍ :രാജ്യത്തിന്റെ സമസ്ത മേഖലകള്‍ക്കും ആഘാതമേല്‍പ്പിച്ചാണ് ചൈനയില്‍ കോവിഡ് 19 ബാധ ആഞ്ഞടിച്ചത്.ആയിരക്കണക്കിന് ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലോകത്തിന്റെ മറ്റു രാജ്യങ്ങള്‍ കോവിഡ് ബാധയില്‍ ആടി ഉലയുകയും ചെയ്യുന്നു.എന്നാല്‍ ചൈനീസ് മോഡല്‍ അതിജീവനം ലോകത്തിന് അത്ഭുതങ്ങള്‍ സ്ൃഷ്ടിയ്ക്കുകയാണ്.
ചൈനയുടെ കൊറോണ രോഗമുക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ചൈനയിലെ പീപ്പിള്‍സ് ഡെയ്ലി പുറത്തുവിട്ടിരിക്കുന്ന ഒരു ചിത്രം.. താല്‍ക്കാലിക ആശുപത്രിയില്‍ നിന്നും അവസാനത്തെ രോഗിയും രോഗമുക്തി നേടി മടങ്ങിയതോടെ ഒഴിഞ്ഞ കട്ടിലില്‍ സുരക്ഷാ വസ്ത്രം ധരിച്ച് കിടക്കുന്ന ഡോ. ജിയാങ് വെന്യാങ്ങിന്റെ ചിത്രമാണ് പീപ്പിള്‍സ് ഡെയ്ലി പ്രസിദ്ധീകരിച്ചത്..
കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമായ പശ്ചാത്തലത്തില്‍ വുഹാനില്‍ പത്ത് ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ 1000 കിടക്കകളുള്ള ആശുപത്രിയില്‍ ചൈനീസ് ഷീ ജിന്‍ പിങ് സന്ദര്‍ശിച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് പിന്നാലെയാണ് വുഹാനിലെ അവസാനത്തെ താല്‍ക്കാലിക ആശുപത്രിയും അടച്ചുപൂട്ടാന്‍ തീരുമാനമായത് .