<p>ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്19 അതിവേഗതിയില്‍ വ്യാപിയ്ക്കുന്നു . രോഗം രൂക്ഷമായ 15 ജില്ലകള്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഏപ്രില്‍ 15 വരെ സമ്പൂര്‍ണമായി അടച്ചുപൂട്ടി. രോഗം രൂക്ഷമായ ഉത്തര്‍പ്രദേശിലെ ജില്ലകളാണ് അടച്ചുപൂട്ടിയത്. തലസ്ഥാനമായ ലക്‌നൗ, നോയിഡ, ആഗ്ര, ഷാംലി, കാണ്‍പുര്‍,വാരണാസി, ബറേലി, സിതാപുര്‍,ബുലന്ദ്ശഹര്‍, മീററ്റ്, മഹാരാജ്ഗഞ്ച്, ഫിറോസാബാദ്, ബസ്തി, സഹരന്‍പുര്‍,ഗാസിയാബാദ് എന്നീ ജില്ലകളാണ് അടച്ചത്. അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ച് നല്‍കും. ഓണ്‍ലൈനായി അവശ്യവസ്തുക്കളും മരുന്നുകളും ബുക്ക് ചെയ്യാം. പുറത്തിറങ്ങുന്നത് കര്‍ശനമായി തടഞ്ഞു.</p>
<p>മേഖലയിലെ വീടുകളടക്കം അണുവിമുക്തമാക്കും. മാദ്ധ്യമങ്ങള്‍ക്കും പ്രവേശന വിലക്കുണ്ട്. യു.പിയില്‍ ഇതുവരെ 332 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3 പേര്‍ മരിച്ചു.ആഗ്രയില്‍ 22 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. നോയിഡ 12, കാണ്‍പുര്‍ 12, മീററ്റ് 7, വാരണാസി 4, ഷാംലി 3 എിൗനെയാണ് മറ്റ് ഹോട്ട്സ്‌പോട്ടുകള്‍. ഡല്‍ഹി തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് യു.പിയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.</p>
<p>രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മുംബയില്‍ പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യര്‍ത്ഥിച്ചിരുന്നു. ചണ്ഡീഗഡ്,നാഗാലാന്‍ഡ്,ഒഡിഷ സംസ്ഥാനങ്ങളിലും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി.</p>
<p>24 മണിക്കൂറിനിടെ രാജ്യത്ത് 32 മരണവും 773 പുതിയ കേസുകളും ഉണ്ടായെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 5194കേസുകള്‍. ഡിസ്ചാര്‍ജ് ചെയ്തത് 402. covid19india.org വെബ്‌സൈറ്റിന്റെ കണക്കില്‍ രാജ്യത്തെ മരണം 180 ആയി.</p>