31.1 C
Kottayam
Saturday, May 18, 2024

കൊവിഡ് കാലത്തും ബാങ്കുകള്‍ കൊള്ള പലിശ ഈടാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്,6000 കോടിയുടെ പലിശ കേട്ടാല്‍ ഞെട്ടും

Must read

<p>തിരുവനന്തപുരം: കോവിഡ് കാലത്തും ബാങ്കുകള്‍ കൊള്ള പലിശ ഈടാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന് ആറായിരം കോടി വായ്പ നല്‍കിയത് ഒമ്പത് ശതമാനം പലിശക്കാണെന്ന് തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സാമ്പത്തിക നയത്തിന്റെ പാപ്പരത്തമാണ് ഇത് വെളിവാകുന്നതെന്നും ഐസക് കുറ്റപ്പെടുത്തി.</p>

<p>സംസ്ഥാനം ആറായിരം കോടി ക്ഷേമ പെന്‍ഷന്‍ സബ്‌സിഡി വിതരണത്തിനായി വായ്പയെടുത്തു. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പയാണിത്. ഒമ്പത് ശതമാനം പലിശയ്ക്കാണ് ഈ വായ്പ കേരളത്തിന് ലഭിച്ചതെന്നും കോവിഡില്‍ രാജ്യം വലയുമ്പോഴും കൊള്ള പലിശയാണ് ഇടാക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.</p>

</p>കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക നയങ്ങളുടെ പാപ്പരത്തമാണ് ഇത് വ്യക്തമാകുന്നത്. ഈ സമയത്ത് റിസര്‍വ്വ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week