KeralaNews

എറണാകുളത്ത് പോലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം

കൊച്ചി: എറണാകുളത്ത് പോലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം. ആയിരത്തിനടുത്ത് ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ കൊവിഡ് പോസിറ്റീവായത്. 96 പേര്‍ നിലവില്‍ ചികിത്സയില്‍ ഉണ്ട്. എറണാകുളം റൂറല്‍ ലിമിറ്റിലെ അങ്കമാലി പോലീസ് സ്റ്റേഷനില്‍ മാത്രം എട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആയവരില്‍ ഭൂരിഭാഗവും 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്.

എറണാകുളം റൂറല്‍ ലിമിറ്റില്‍ മാത്രം 450 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധിച്ചു. കൊവിഡ് പ്രതിരോധ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടവരില്‍ ആണ് കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്. കല്ലൂര്‍ക്കാട്, കോടനാട്, അങ്കമാലി, പിറവം സ്റ്റേഷുകളില്‍ പകുതിയിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ വേണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ ഗ്ലൗസും മാസ്‌കും ഉപയോഗിക്കണമെന്ന് പൊലീസിനും നിര്‍ദേശമുണ്ട്. ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ നടത്തുമ്പോള്‍ പിപിഇ കിറ്റും നിര്‍ബന്ധമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button