26 C
Kottayam
Saturday, June 6, 2026

കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്നു, പ്രധാനമായും മൂന്ന് കാരണങ്ങള്‍

Must read

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് സാഹചര്യം വളരെ മോശമായ രീതിയില്‍ തുടരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗവ്യാപനത്തിന്റെ നിരക്ക് 2020 ജൂണിലെ 5.5 ശതമാനം എന്ന മുന്‍ റെക്കോര്‍ഡ് മറികടന്നുകൊണ്ട് 2021 മാര്‍ച്ചില്‍ 6.8 ശതമാനമായി ഉയര്‍ന്നുവെന്നാണ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബയുടേ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ വ്യക്തമാക്കിയത്. ഈ കാലയളവില്‍ രാജ്യത്തെ പ്രതിദിന കോവിഡ് മരണസംഖ്യ നിരക്കും 5.5% ആയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലും കോവിഡ് വ്യാപനത്തിനെതിരെ ശക്തമായ മുന്‍കരുതല്‍ വേണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്.

രോഗികളുടേയും മരണങ്ങളുടേയും എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംഘം എത്രയും പെട്ടെന്ന് മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഡ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ആരോഗ്യ വിദഗ്ധരും ക്ലിനിക്കുകളും ഉള്‍പ്പെടുന്നതാണ് കേന്ദ്ര ടീമുകള്‍ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. 100 ശതമാനം മാസ്‌ക് ഉപയോഗം, പൊതു ശുചിത്വം, ആരോഗ്യ സൗകര്യങ്ങള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് കോവിഡ് പ്രതിരോധത്തിനായി പ്രത്യേക കാമ്പെയിന്‍ ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 14 വരെ സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ തീരുമാനിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 93,249 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലെ അഭാവം, പാന്‍ഡെമിക് ക്ഷീണം, നിയന്ത്രണ നടപടികളുടെ അഭാവം എന്നിവയാണ് കോവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നിലെന്നാണ് യോഗം വിലയിരുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

Popular this week