24.6 C
Kottayam
Friday, June 5, 2026

തിയേറ്ററുകള്‍ അടച്ചിടും,കടകൾ വൈകിട്ട് 5 വരെ: എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ചു

Must read

കൊച്ചി: എറണാകുളം ജില്ലയിൽ തിങ്കളാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കലക്ടർ എസ്. സുഹാസ് അറിയിച്ചു. കടകളും വാണിജ്യസ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാത്രം പ്രവർത്തിക്കാവൂ. ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ, ടേക്ക് എവേ സൗകര്യങ്ങൾ മാത്രമായി പരിമിതപ്പെടുത്തണം.

കുടുംബയോഗങ്ങൾ തുടങ്ങിയ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കില്ല. ക്ലബ്ബുകള്‍, ജിംനേഷ്യങ്ങള്‍, അമ്യൂസ്മെന്റ്‌ പാര്‍ക്കുകള്‍ എന്നിവയ്ക്ക് വിലക്ക്. വിവാഹങ്ങൾ, മരണാനന്തരചടങ്ങുകൾ തുടങ്ങിയവ  കോവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.വിവാഹത്തിന് 30 പേര്‍ക്കും മരണാനന്തര ചടങ്ങില്‍  20 പേര്‍ക്കും അനുമതിയുള്ളു.സിനിമാ ഷൂട്ടീംഗുകള്‍ക്കും നിരോധനമുണ്ട്. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ എറണാകുളത്തായിരുന്നു.

മോഹന്‍ലാല്‍ ചിത്രമായ ബറോസിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ഇതും നിര്‍ത്തേണ്ടി വരും. കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്നാണ് ഗോവയിലെ ഷൂട്ടിങ് വേണ്ടെന്ന് വച്ച്‌ കൊച്ചിയില്‍ ലാല്‍ എത്തിയതും. ഇവിടെ ഷൂട്ടിങ് നടക്കുകയും ചെയ്തു. ഇതിനൊപ്പം മറ്റ് ചില ചിത്രങ്ങളും കൊച്ചിയില്‍ ഷൂട്ടിങ് നടക്കുന്നുണ്ട്. ഇതെല്ലാം നിര്‍ത്തേണ്ടി വരും.

അഞ്ചുമണിക്ക് ശേഷം അനാവശ്യമായി ഇറങ്ങി നടക്കുന്നവര്‍ക്കെതിരെ കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ സംസ്ഥാനത്ത് എറണാകുളത്തായിരുന്നു.

- Advertisement -

കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. ഇതനുസരിച്ച്‌ ചെറിയ സ്വകാര്യ ആശുപത്രികള്‍ പൂര്‍ണമായും കോവിഡ് ആശുപത്രികള്‍ ആക്കാനാണ് നീക്കം. മാനേജ്‌മെന്റ്കളോട് ഇതു സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാന്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലയിൽ ഇന്ന് 4468 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4 സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 4444 ഉറവിടമറിയാത്തവർ- 17ആരോഗ്യ പ്രവർത്തകർ- 3

- Advertisement -

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 181
• എളംകുന്നപ്പുഴ – 133
• പള്ളിപ്പുറം – 123
• കളമശ്ശേരി – 103
• പള്ളുരുത്തി – 101
• കോട്ടുവള്ളി – 88
• മഴുവന്നൂർ – 85
• തൃപ്പൂണിത്തുറ – 81
• വെങ്ങോല – 81
• വടക്കേക്കര – 79
• പെരുമ്പാവൂർ – 72
• രായമംഗലം – 69
• കടുങ്ങല്ലൂർ – 68
• കടവന്ത്ര – 65
• പൂതൃക്ക – 64
• പുത്തൻവേലിക്കര – 60
• ചേരാനല്ലൂർ – 59
• വരാപ്പുഴ – 56
• കലൂർ – 54
• മട്ടാഞ്ചേരി – 54
• ചേന്ദമംഗലം – 53
• ഫോർട്ട് കൊച്ചി – 53
• വടുതല – 52
• വൈറ്റില – 50
• അങ്കമാലി – 49
• ആമ്പല്ലൂർ – 49
• തോപ്പുംപടി – 49
• ഇടക്കൊച്ചി – 48
• എറണാകുളം സൗത്ത് – 48
• നെല്ലിക്കുഴി – 48
• വാഴക്കുളം – 48
• ചെല്ലാനം – 47
• കോതമംഗലം – 46
• പായിപ്ര – 45
• ഇടപ്പള്ളി – 44
• നോർത്തുപറവൂർ – 44
• മരട് – 43
• കൂവപ്പടി – 42
• ഞാറക്കൽ – 42
• പിറവം – 40
• എടത്തല – 39
• ചിറ്റാറ്റുകര – 38
• കവളങ്ങാട് – 37
• പാലാരിവട്ടം – 37
• വേങ്ങൂർ – 37
• വെണ്ണല – 36
• എളമക്കര – 35
• കരുമാലൂർ – 34
• കുമ്പളങ്ങി – 34
• നെടുമ്പാശ്ശേരി – 34
• കീഴ്മാട് – 33
• കാഞ്ഞൂർ – 32
• വടവുകോട് – 32
• ആവോലി – 31
• അശമന്നൂർ – 30
• മുളവുകാട് – 30
• വാളകം – 30
• ആലങ്ങാട് – 29
• കുമ്പളം – 29
• മൂക്കന്നൂർ – 29
• മൂവാറ്റുപുഴ – 29
• മണീട് – 28
• മലയാറ്റൂർ നീലീശ്വരം – 28
• പോണേക്കര – 27
• ആലുവ – 26
• ഒക്കൽ – 26
• എടക്കാട്ടുവയൽ – 25
• ഐക്കാരനാട് – 25
• കടമക്കുടി – 25
• ചോറ്റാനിക്കര – 25
• ശ്രീമൂലനഗരം – 25
• മുടക്കുഴ – 24
• മുളന്തുരുത്തി – 24
• കറുകുറ്റി – 23
• പനമ്പള്ളി നഗർ – 23
• ആയവന – 22
• എറണാകുളം നോർത്ത് – 22
• ഏലൂർ – 22
• കിഴക്കമ്പലം – 22
• കുഴിപ്പള്ളി – 22
• തേവര – 22
• പാറക്കടവ് – 22
• കുട്ടമ്പുഴ – 21
• തിരുമാറാടി – 21
• തുറവൂർ – 21
• പച്ചാളം – 21
• കോട്ടപ്പടി – 20
• ചൂർണ്ണിക്കര – 20
• മാറാടി – 20
• വാരപ്പെട്ടി – 20
• ഉദയംപേരൂർ – 19
• കുന്നത്തുനാട് – 19
• കീരംപാറ – 18
• മുണ്ടംവേലി – 18
• ഇലഞ്ഞി – 17
• കാലടി – 17
• പല്ലാരിമംഗലം – 17
• രാമമംഗലം – 17
• കൂത്താട്ടുകുളം – 15
• തിരുവാണിയൂർ – 15
• പാമ്പാകുട – 15
• തമ്മനം – 14
• പോത്താനിക്കാട് – 14
• പൈങ്ങോട്ടൂർ – 13
• കുന്നുകര – 12
• ചെങ്ങമനാട് – 12
• പാലക്കുഴ – 12
• നായരമ്പലം – 11
• പനയപ്പിള്ളി – 11
• മഞ്ഞള്ളൂർ – 11
• ആരക്കുഴ – 10
• പിണ്ടിമന – 10
• കരുവേലിപ്പടി – 9
• എടവനക്കാട് – 8
• പൂണിത്തുറ – 8
• ഏഴിക്കര – 7
• പെരുമ്പടപ്പ് – 6
• ചളിക്കവട്ടം – 5
• അതിഥി തൊഴിലാളി – 10
• ഐ എൻ എച്ച് എസ് – 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

- Advertisement -

എളംകുളം, അയ്യപ്പൻകാവ്, അയ്യമ്പുഴ, കല്ലൂർക്കാട്.

• ഇന്ന് 1002 പേർ രോഗ മുക്തി നേടി.

• ഇന്ന് 6740 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1340 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 74453 ആണ്.

• ഇന്ന് 209 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 106 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
31146 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 53
• പി വി എസ് – 75
• ജി എച്ച് മൂവാറ്റുപുഴ- 28
• ഡി എച്ച് ആലുവ-32
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 40
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 58
. പറവൂർ താലൂക്ക് ആശുപത്രി -6
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -44
• സഞ്ജീവനി – 97
• സിയാൽ- 128
• സ്വകാര്യ ആശുപത്രികൾ – 1227
• എഫ് എൽ റ്റി സികൾ – 25
• എസ് എൽ റ്റി സി കൾ-
323
• വീടുകൾ- 29010

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35614 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16813 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week