25.5 C
Kottayam
Friday, June 5, 2026

ഒ.പി. സമയം കുറച്ചു,സന്ദർശകർക്ക് പ്രവേശനമില്ല,കളമശേരി മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണങ്ങൾ

Must read

എറണാകുളം :കോവിഡ്‌ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള ഊർജ്ജിത നടപടികൾ എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി സന്ദർശകരെ കർശനമായി നിയന്ത്രിക്കും .

മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ രോഗി സന്ദർശനം കഴിവതും ഒഴിവാക്കണം. സന്ദശകർ വരുന്ന പക്ഷം രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തവരോ, ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റിവ്‌ ആയവരോ ആയിരിക്കണം. ഒരു രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമെ അനുവദിക്കുകയുള്ളു.

മാസ്ക്‌, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കണം . ജനറൽ മെഡിസിൻ, പൾമനോളജി ഒ.പികൾ ഇനി ഒരു അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല . മറ്റു ഒ.പികളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ 11 മണി വരെ ആയി ക്രമീകരിച്ചു. ഒ.പി കളിൽ കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

ചെറിയ അസുഖങ്ങൾക്ക്‌ പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ ചികിത്സ തേടണം . തുടർച്ചയായി മരുന്ന്‌ കഴിക്കുന്നവർക്ക്‌ ഡോക്ടർമാരുടെ ചീട്ട്‌ പ്രകാരം പരമാവധി രണ്ടു മാസത്തേക്കുള്ള മരുന്ന്‌ ലഭ്യത അനുസരിച്ച്‌ ഫാർമസിയിൽ നിന്ന്‌ നൽകും ‌. ഇതിന്‌ കൃത്യമായ കുറിപ്പടി സഹിതം ബന്ധുക്കൾ വന്നാൽ മതിയാകും.

- Advertisement -

ആശുപത്രിയിലും പരിസരങ്ങളിലും കൂട്ടം കൂടി നിൽക്കുന്നത്‌ കർശനമായി നിരോധിച്ചു .ആശുപത്രി ക്യാന്റീനിൽ നിർബന്ധമായും സാമൂഹിക അകലം പാലിക്കണം .കൂട്ടം കൂടിയിരുന്ന്‌ ഭക്ഷണം കഴിക്കുന്നത്‌ കർശനമായി നിരോധിച്ചതായി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗീത നായർ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week