24.6 C
Kottayam
Monday, May 20, 2024

കൊവിഡ് പ്രതിരോധം; നിർണായക പങ്കുവഹിച്ച് ഇന്ത്യൻ റെയിൽ വേ

Must read

ന്യൂഡൽഹി : രാജ്യത്ത്  കൊവിഡ്  വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊറോണ പ്രതിരോധത്തിൽ നിർണായക പങ്കുവഹിച്ച് ഇന്ത്യൻ റെയിൽവേ. രോഗികളുടെ പരിചരണത്തിനായി ഇതുവരെ 4,000 കോച്ചുകളാണ് കൊറോണ കെയർ കോച്ചുകളാക്കിയത്. സംസ്ഥാന സർക്കാരുകളുടെ ആവശ്യത്തെ തുടർന്നാണ് ഇത്.

കൊറോണ കെയർ കോച്ചുകളിലായി 64,000 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. നേരിയ ലക്ഷണങ്ങൾ ഉള്ള രോഗികളെയാണ് കോച്ചുകളിൽ പരിചരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും നേരിയ ലക്ഷണങ്ങൾ ഉള്ള ആളുകൾക്കാണ് കോച്ചുകളിൽ ഐസൊലേഷൻ അനുവദിച്ചിരുന്നത്.

പ്രതിദിന രോഗികളുടെ എണ്ണം കൂടുതലുള്ള ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് കോച്ചുകൾ കൊറോണ വാർഡുകളാക്കാൻ റെയിൽ വേയോട് ആവശ്യപ്പെട്ടത്. നിലവിൽ സംസ്ഥാനങ്ങളിലെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. ഡൽഹിയിലെ ആനന്ദ് വിഹാർ , ശകുർബസ്തി സ്റ്റേഷനുകളിൽ 1200 കിടക്കളാണ് കൊറോണ രോഗികൾക്കായി റെയിൽവേ ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ നന്ദുർബാർ സ്‌റ്റേഷനിൽ 20 കോച്ചുകളിലായി 378 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week