24.1 C
Kottayam
Friday, June 5, 2026

കോവിഡ് 19: ജയിലുകളിൽ ഐസൊലേഷൻ മുറികൾ ഒരുക്കാൻ നിർദ്ദേശം

Must read

തിരുവനന്തപുരം:കോവിഡ് 19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിലെ ജയിലുകളിൽ ഐസൊലഷൻ മുറികൾ ഒരുക്കാൻ ജയിൽ ഡി. ജി. പി ഋഷിരാജ് സിംഗ് നിർദ്ദേശം നൽകി. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ള തടവുകാരെ ഐസൊലേഷൻ മുറികളിലേക്ക് മാറ്റും. പുതിയ തടവുകാരെ ജയിലിൽ പ്രവേശിപ്പിച്ച് ആറു ദിവസം അഡ്മിഷൻ ബ്‌ളോക്കിൽ പ്രത്യേകം താമസിപ്പിക്കാനും ഡി. ജി. പിയുടെ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.

ജയിൽ മെഡിക്കൽ ഓഫീസറോ ഹെൽത്ത് വിസിറ്ററോ എല്ലാ ദിവസവും ഓ. പിയ്ക്കു ശേഷം അഡ്മിഷൻ ബ്‌ളോക്കിലെ തടവുകാരെ സന്ദർശിക്കും. ഉദ്യോഗസഥരുടെ യോഗങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. തടവുകാരെ കാണാനെത്തുന്ന സന്ദർശകരുടെ കാര്യത്തിൽ ശ്രദ്ധപുലർത്തും. പരോളിനു ശേഷം എത്തുന്ന തടവുകാരെയും അഡ്മിഷൻ ബ്‌ളോക്കിൽ പ്രത്യേകം പാർപ്പിക്കും. ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്ത തടവുകാരേയും മറ്റു ജയിലുകളിലേക്ക് അയയ്ക്കുന്നവരെയും പകൽ മാത്രം മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്.

ഒരു ബ്‌ളോക്കിലെ തടവുകാരൻ മറ്റൊരു ബ്‌ളോക്കിലേക്ക് പോകാൻ അനുവദിക്കില്ല. വാട്ടർ ടാങ്കുകളും കിണറുകളും ക്‌ളോറിനേറ്റ് ചെയ്യും. കിച്ചൺ ബ്‌ളോക്കിൽ ജോലി ചെയ്യുന്നവരെ ഒരു സ്ഥലത്ത് ഒരുമിച്ച് പാർപ്പിക്കും. ജയിലിൽ നിന്ന് ചികിത്‌സയ്ക്കായി നേരിട്ട് മെഡിക്കൽ കോളേജിലേക്ക് തടവുകാരെ അയയ്ക്കാതെ റഫറൽ യൂണിറ്റ് ആശുപത്രിയിലേക്ക് ആദ്യം അയയ്ക്കണമെന്നും നിർദ്ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week