FeaturedKeralaNews

രാജ്യത്ത് കൊവിഡ് രോഗികള്‍ ഒരു ലക്ഷം പിന്നിട്ടു,മരണം 3162

ന്യൂഡല്‍ഹി:രാജ്യത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം പിന്നിട്ടു.ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുകളനുസരിച്ച് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 101139 ആണ്. 58803 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 39174 പേര്‍ക്ക് രോഗം ഭേദമായി. 3162 പേര്‍ക്ക് വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായി.

ഇതോടെ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ 11ാംസ്ഥാനത്തെത്തി.ഒരു ലക്ഷത്തിനുമുകളില്‍ രോഗബാധിതരുള്ളത് ഇന്ത്യയടക്കം 11 രാജ്യങ്ങളിലാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5,242 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രോഗമുക്തി നിരക്ക് 38.29 ശതമാനമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 2715 പേരാണ്. നിലവില്‍ രാജ്യത്ത് ഒരു ലക്ഷം പേരില്‍ 7.1 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ലോകത്ത് ഇത് ലക്ഷത്തിന് 60 എന്ന നിലയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പതിനായിരം കടന്നു. 299 പുതിയ കേസുകളും 12 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം മരിച്ചയാള്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയാല്‍ ഇത് കൊവിഡ് മരണമായി കണക്കാക്കും.

ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ കൃഷി ഭവനിലെ മൃഗസംരക്ഷണ മന്ത്രാലയ ഓഫീസ് അടച്ചു. അണുവിമുക്തമാക്കിയശേഷം മേയ് 21ന് ഓഫീസ് തുറക്കും.ഡല്‍ഹിക്കടുത്ത ഗ്രേറ്റര്‍ നോയിഡയിലെ ഓപ്പോ മൊബൈല്‍ കമ്പനി ഫാക്ടറിയില്‍ 6 ജീവനക്കാര്‍ക്ക് കൊവിഡ്. ഫാക്ടറിയുടെ പ്രവര്‍ത്തനം താത്കാലികമായി നിറുത്തി.

തമിഴ്നാട്ടില്‍ 536 പുതിയ കേസുകള്‍. മൂന്നു മരണം. ഇതില്‍ 46 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് മടങ്ങിയെത്തിയവര്‍. തമിഴ്നാട്ടിലെ ആകെ കൊവിഡ് ബാധിതര്‍ 11,760. മരണം 81. ചെന്നൈ കൊയമ്പേട് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട കൊവിഡ് കേസുകള്‍ 2600 ആയി.

രാജസ്ഥാനില്‍ 299 പുതിയ കേസുകള്‍. ഉത്തര്‍പ്രദേശില്‍ 158

ആന്ധ്രയില്‍ 52, ബീഹാറില്‍ 72, കര്‍ണാടകയില്‍ 99, ഹരിയാനയില്‍ 2,

ഒഡിഷയില്‍ 48 പുതിയ കേസുകള്‍.

എസ്.പി ഉള്‍പ്പെടെ 65 പൊലീസുകാര്‍ക്ക് ജമ്മുകാശ്മീരിലെ അനന്ത്നാഗില്‍ കൊവിഡ്

ബീഹാര്‍ മിലിട്ടറി പൊലീസ് 14 ബറ്റാലിയനിലെ 46 പേര്‍ക്ക് കൊവിഡ്

കാശ്മീരില്‍ 5 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയെയും കുടുംബത്തെയും ഉത്തര്‍പ്രദേശിലെ ഭവാനയില്‍ ഹോം ക്വാറന്റൈനിലാക്കി

ഗോവയില്‍ പത്ത് പുതിയ കേസുകള്‍. കൊവിഡ് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് പോകുന്ന രാജധാനി ട്രെയിനിന് -ഗോവയില്‍ സ്റ്റോപ്പ് അനുവദിക്കരുതെന്ന് ഗോവ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button