25.1 C
Kottayam
Monday, October 28, 2024

കൊവിഡ് രോഗികൾ:കോട്ടയം, എറണാകുളം

Must read

എറണാകുളം:ജില്ലയിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ജൂൺ 18 ന് പൂനെ-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള ചെങ്ങമനാട് സ്വദേശിനി, ജൂൺ 16 ന് ചെന്നൈയിൽ നിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 23 വയസുള്ള കാക്കനാട് സ്വദേശി, ജൂൺ 1 ന് മോസ്കൊ-കണ്ണൂർ വിമാനത്തിലെത്തിയ 34 വയസുള്ള വരാപ്പുഴ സ്വദേശി, ജൂൺ 16 ലെ കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 53 വയസുള്ള കോടനാട് സ്വദേശി , ജൂൺ 12 ലെ കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള ഞാറക്കൽ സ്വദേശി, ജൂൺ 20 ലെ മസ്കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 44 വയസുള്ള പിണ്ടിമന സ്വദേശി,

ജൂൺ 12 ലെ ഖത്തർ-കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള അശമന്നൂർ സ്വദേശി, അതേ വിമാനത്തിലെത്തിയ 30 വയസുള്ള അശമന്നൂർ സ്വദേശിനി, ജൂൺ 12 ന് ട്രെയിനിൽ മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലെത്തിയ 19 വയസുള്ള ഇലഞ്ഞി സ്വദേശിനി, ജൂൺ 11 ന് ഡൽഹിയിൽ നിന്നും ട്രെയിനിൽ

കൊച്ചിയിലെത്തിയ 31 വയസുള്ള തട്ടേക്കാട് സ്വദേശിനി, ഇവരുടെ 1, 7 വയസുള്ള കുട്ടികൾ, ഇതേ ട്രെയിനിൽ എത്തിയ 49 വയസുള്ള തട്ടേക്കാട് സ്വദേശിനി, ജൂൺ 11 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള മുളവുകാട് സ്വദേശി എന്നിവർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ ഇന്ന് 9 പേർ രോഗമുക്തി നേടി. ജൂൺ 4 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 8 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള തുറവൂർ സ്വദേശി, ജൂൺ 12 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള കൂത്താട്ടുകുളം സ്വദേശി, ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള മഹാരാഷ്‌ട്ര സ്വദേശിനി,

ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള കടവൂർ സ്വദേശി, ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച 57 വയസുള്ള പുത്തൻവേലിക്കര സ്വദേശി, ജൂൺ 15 നു രോഗം സ്ഥിരീകരിച്ച 27 വയസുള്ള പുത്തൻവേലിക്കര സ്വദേശി, ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള തൃക്കാക്കര സ്വദേശിനി, മെയ് 31 ന് രോഗം സ്ഥിരീകരിച്ച 46 വയസുള്ള കോതമംഗലം സ്വദേശി.

കോട്ടയം

കോട്ടയം: ജില്ലയില്‍ പതിമൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും നാലു പേര്‍ രോഗമുക്തരാകുകയും ചെയ്തു. രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 96 ആയി. ഇതുവരെ 65 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് ഭേദമായത്.

മുംബൈയില്‍ നിന്ന് എത്തി മേയ് 19 ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(23), അബുദാബിയില്‍ നിന്ന് എത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച പെരുമ്പായിക്കാട് സ്വദേശി (58), അബുദാബിയില്‍ നിന്ന് എത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശി(36) എന്നിവരാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗമുക്തരായി വീട്ടിലേക്ക് മടങ്ങിയത്. ഇതിനു പുറമെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചിതിത്സയയിലായിരുന്ന പത്തനംതിട്ട സ്വദേശിനിക്കും രോഗം ഭേഗമായിട്ടുണ്ട്.

പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആറു പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മുംബൈയില്‍നിന്നു വന്ന മകള്‍ക്കും കുട്ടിക്കുമൊപ്പം ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഒരു ആശാ പ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കം മുഖേന രോഗബാധയുണ്ടായി. രോഗം സ്ഥിരീകരിച്ച മറ്റുള്ളവരില്‍ ആറുപേര്‍ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലും മൂന്നു പേര്‍ വീട്ടിലും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മൂന്നു പേര്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.

നിലവില്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ 39 പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 31 പേരും പാലാ ജനറല്‍ ആശുപത്രിയില്‍ 23 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇതിനു പുറമെ ജില്ലയില്‍നിന്നുള്ള മൂന്നു പേര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവർ

1. ജൂണ്‍ 12 ന് കുവൈറ്റില്‍നിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം സ്വദേശി (50). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

2.ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നെത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കൂട്ടിക്കല്‍ സ്വദേശി (65). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

3. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന രാമപുരം സ്വദേശിനി (57). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

4. ജൂണ്‍ 13 ന് കുവൈറ്റില്‍നിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (43). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

5.ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്ന് എത്തി കോട്ടയത്തെ ഹോട്ടലില്‍ ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന രാമപുരം സ്വദേശി (25). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

6. ജൂണ്‍ 19 ന് മസ്കറ്റില്‍ നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരംചിറ സ്വദേശിനി (59). രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ജൂണ്‍ 20 മുതല്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.

7. ജൂണ്‍ ആറിന് ഡല്‍ഹിയില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി (38). ഒപ്പമെത്തിയ ഭാര്യയ്ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

8. ജൂണ്‍ 12ന് മഹാരാഷ്ട്രയില്‍നിന്ന് എത്തി തെങ്ങണയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശിനി (19). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

9. ജൂണ്‍ 20 ന് ഡല്‍ഹിയില്‍നിന്നെത്തി കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന മൂലവട്ടം സ്വദേശി (39).

10. രോഗം സ്ഥിരീകരിച്ച മൂലവട്ടം സ്വദേശിയുടെ ഭാര്യ(35). ജൂണ്‍ 20 ന് ഡല്‍ഹിയില്‍നിന്ന് എത്തി കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.

11. ജൂണ്‍ ആറിന് മുംബൈയില്‍ നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന രാമപുരം ഏഴാച്ചേരി സ്വദേശിനി (34) രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

12. രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനിയുടെ മകള്‍(നാല്). ജൂണ്‍ ആറിന് മഹാരാഷ്ട്രയില്‍ നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

13. രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനിയായ 34കാരിയുടെ മാതാവ് (53). ആരോഗ്യ പ്രവര്‍ത്തകയാണ്. സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്.മകള്‍ക്കും കുട്ടിക്കുമൊപ്പം ഹോം ക്വാറന്‍റയിനിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Reel star Mubeena theft case: ഓട്ടോറിക്ഷാ ഡ്രൈവറുടെ ഭാര്യയുടെ കയ്യില്‍ ഒന്നരലക്ഷത്തിന്റെ മൊബൈല്‍,ആഡംബരജീവിതത്തിനായി അടിച്ചുമാറ്റല്‍,റീല്‍സ് താരത്തെ കുടുക്കിയത് സി.സി.ടി.വി

കൊല്ലം: പതിനേഴ് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം അറസ്റ്റിലാകുന്നത് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങളില്‍. ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്ന് മോഷണം നടത്തിയ ഇന്‍സ്റ്റഗ്രാം താരം കൂടിയായ ഭജനമഠം...

Sellu family death: വരുമാനമില്ലാതെ യൂ ട്യൂബ് ചാനല്‍,മകളുടെ വിവാഹത്തോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി,ഭാര്യയെ കൊന്ന് സെല്‍വരാജിന്റെ ആത്മഹത്യ; സെല്ലു ഫാമിലിയ്ക്ക് സംഭവിച്ചത്‌

തിരുവനന്തപുരം: പാറശ്ശാല ചെറുവാരക്കോണം കിണറ്റുമുക്ക് സ്വദേശികളായ സെല്‍വരാജും (45), ഭാര്യ പ്രിയയും (40) മരിച്ച സംഭവത്തില്‍ സാമ്പത്തിക ഇടപാടുകള്‍ പരിശോധനയില്‍. പ്രിയ യൂട്യൂബറായിരുന്നു. സെല്ലു ഫാമിലി എന്നായിരുന്നു യൂട്യൂബ് ചാനലിന്റെ പേര്. 17000ത്തില്‍...

പെൺകുട്ടിയെ പട്ടാപ്പകൽ വീട്ടിൽ കയറി പീഡിപ്പിച്ചു,2 പേർ അറസ്റ്റിൽ; പ്രതികൾ കേബിൾ ജോലിക്കാർ

തിരുവനന്തപുരം: മംഗലപുരത്ത് ഇരുപതുകാരിയെ കേബിൾ ജോലിക്കെത്തിയ രണ്ട് പേർ വീട്ടിൽ കയറി പീഡിപ്പിച്ചു. ഇന്നലെ ഉച്ചക്കാണ് സംഭവം. കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടിയം സ്വദേശി ബൈജു,...

Student clash:സ്‌കൂള്‍ സംഘ൪ഷത്തിനിടെ കസ്റ്റഡിയിലെടുത്ത പ്ലസ് ടു വിദ്യാ൪ത്ഥികളിൽ നിന്ന് പിടിച്ചെടുത്തത് മാരകായുധങ്ങൾ

പാലക്കാട്: കൂറ്റനാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി പൊലീസ്. എതിരാളികളെ വകവരുത്താൻ ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് വിദ്യാ൪ത്ഥികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കലോത്സവവുമായി ബന്ധപ്പെട്ട...

Temple attack:ക്ഷേത്രത്തോട് ചേർന്നുള്ള നാഗവിളക്ക് ഇളക്കി മാലിന്യക്കുളത്തിലിട്ടു; നഗരസഭ കൗണ്‍സിലർ അടക്കം മൂന്ന് പേർ റിമാൻഡിൽ

ചെങ്ങന്നൂർ: ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ക്ഷേത്രത്തിന്‌ സമീപത്തെ നാഗവിഗ്രഹ കൽവിളക്ക് തകർത്ത് മാലിന്യക്കുളത്തിൽ എറിഞ്ഞ സംഭവത്തിൽ നഗരസഭ യുഡിഎഫ് കൗൺസിലറും സഹായികളും പിടിയിൽ. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ്‌ ചെയർമാനും...

Popular this week