23.1 C
Kottayam
Saturday, November 23, 2024

കൊവിഡ് രോഗികള്‍: കൊല്ലം,തൃശൂര്‍,പാലക്കാട്

Must read

പാലക്കാട്: ജില്ലയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് അഞ്ച് പേര്‍ക്ക് രോഗ മുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

*കുവൈത്ത്-6*

കല്ലടിക്കോട് കരിമ്പ സ്വദേശികളായ രണ്ടുപേര്‍ (59 പുരുഷന്‍, 57 സ്ത്രീ),

ഷൊര്‍ണൂര്‍ പരുത്തിപ്ര സ്വദേശി (28 പുരുഷന്‍),

ജൂണ്‍ 12ന് വന്ന ലക്കിടി സ്വദേശികളായ രണ്ടുപേര്‍ (32,39 പുരുഷന്‍)

കേരളശ്ശേരി സ്വദേശി (40 പുരുഷന്‍)

*തമിഴ്‌നാട്-1*

ചെന്നൈയില്‍ നിന്നും വന്ന ശ്രീകൃഷ്ണപുരം കോട്ടപ്പുറം സ്വദേശി(38 പുരുഷന്‍)

*ഒമാന്‍-2*

തിരുനെല്ലായി സ്വദേശി (56 സ്ത്രീ)

പറളി എടത്തറ സ്വദേശി (59 പുരുഷന്‍)

*ഡല്‍ഹി-1*

കോങ്ങാട് സ്വദേശി (30 പുരുഷന്‍)

*യുഎഇ-5*

കുഴല്‍മന്ദം ചിതലി സ്വദേശി (30 പുരുഷന്‍),

ചളവറ സ്വദേശി (42 പുരുഷന്‍)

അബുദാബിയില്‍ നിന്നും വന്ന നെല്ലായ സ്വദേശി (20 പുരുഷന്‍)

ഷാര്‍ജയില്‍ നിന്ന് വന്ന നെല്ലായ സ്വദേശി (39 പുരുഷന്‍)

ദുബായില്‍ നിന്നു വന്ന പറളി എടത്തറ സ്വദേശി (36 പുരുഷന്‍)

*സൗദി-3*

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (30 പുരുഷന്‍),

ജൂണ്‍ 12ന് വന്ന കരിമ്പ സ്വദേശി (43 പുരുഷന്‍)

അമ്പലപ്പാറ സ്വദേശി (47 പുരുഷന്‍)

*കര്‍ണാടക-1*

ബാംഗ്ലൂരില്‍ നിന്ന് വന്ന കുഴല്‍മന്ദം സ്വദേശി (55 പുരുഷന്‍)

*മഹാരാഷ്ട്ര-4*

ജൂണ്‍ പത്തിന് വന്ന മണ്ണാര്‍ക്കാട് പെരിമ്പടാരി സ്വദേശികളായ അമ്മയും(36) മൂന്ന് മക്കളും ( 12, എട്ട് വയസുള്ള പെണ്‍കുട്ടികള്‍, നാലു വയസുള്ള ആണ്‍കുട്ടി)

*ബീഹാര്‍-1*

ജൂണ്‍ 13ന് വന്ന എരുത്തേമ്പതി സ്വദേശി (36 പുരുഷന്‍)

ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 214 ആയി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ അഞ്ച് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന്‌പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.

തൃശൂര്‍

തൃശൂര്‍: ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര്‍ വിദേശത്തു നിന്ന് വന്നവരും ഒരാള്‍ തമിഴ്നാട്ടില്‍ നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പൊയ്യ സ്വദേശിനിയായ തൃശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിലെ ഓഫീസ് ജീവനക്കാരി (33 വയസ്സ്)ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ നെഗറ്റീവായി.

ജൂണ്‍ അഞ്ചിന് ഒമാനില്‍ നിന്ന് വന്ന പറപ്പൂര്‍ സ്വദേശി (28 വയസ്സ്, പുരുഷന്‍), ജൂണ്‍ 20 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (59 വയസ്സ്, പുരുഷന്‍), ജൂണ്‍ 23 ന് തിരുനെല്‍വേലിയില്‍ നിന്ന് വന്ന തെക്കുംകര സ്വദേശി (49 വയസ്സ്, പുരുഷന്‍), ജൂണ്‍ 10 ന് കുവൈറ്റില്‍ നിന്ന് വന്ന മേലൂര്‍ സ്വദേശി (42 വയസ്സ്, പുരുഷന്‍), ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (29 വയസ്സ്, പുരുഷന്‍),

ജൂണ്‍ 11 ന് ഗുജറാത്തില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (46 വയസ്സ്, പുരുഷന്‍), ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (46 വയസ്സ്, പുരുഷന്‍), ജൂണ്‍ 17 ന് ബഹറൈനില്‍ നിന്ന് വന്ന കരിക്കാട് സ്വദേശി (36 വയസ്സ്, പുരുഷന്‍), ജൂണ്‍ 21 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന തൃക്കൂര്‍ സ്വദേശി (37 വയസ്സ്, പുരുഷന്‍) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുളളവര്‍.
രോഗം സ്ഥിരീകരിച്ച 134 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ത്യശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 16435 പേരില്‍ 16270 പേര്‍ വീടുകളിലും 165 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 24 പേരെയാണ് വ്യാഴാഴ്ച (ജൂണ്‍ 25) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 8 പേരെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. അസുഖബാധിതരായ 184 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുളളത്. 1669 പേരെ വ്യാഴാഴ്ച (ജൂണ്‍ 25) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ക്കുന്നതിനൊടൊപ്പംതന്നെ 854 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച (ജൂണ്‍ 25) 283 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 8386 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത് . ഇതില്‍ 8001 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 385 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നതോടനുബന്ധിച്ച് 2817 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വ്യാഴാഴ്ച (ജൂണ്‍ 25) 417 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. ഇതുവരെ ആകെ 41813 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 184 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
വ്യാഴാഴ്ച (ജൂണ്‍ 25) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 482 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആണെന്ന രീതിയിലുളള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മാത്രമാണ് അത് പ്രകാരമുളള നിയന്ത്രണങ്ങളുളളത്. ഇത് കര്‍ശനമായി പാലിക്കാനാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുളളത്. ഇതുമായി പൊതുജനങ്ങള്‍ സഹകരിക്കണം. മറ്റുളള സ്ഥലങ്ങളില്‍ നിലവില്‍ സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുളള നിയന്ത്രണങ്ങള്‍ മാത്രമാണ് ബാധകം. മറിച്ചുളള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. ജില്ലയില്‍ നിലവില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത കൈവിടരുതെന്നും കളക്ടര്‍ പറഞ്ഞു.

കൊല്ലം

കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്കാണ്. 12 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ തമിഴ് നാട്ടില്‍ നിന്നും എത്തിയ ആളുമാണ്. സമ്പര്‍ക്കം വഴി ആര്‍ക്കും രോഗബാധ ഉണ്ടായിട്ടില്ല. ഇന്ന് ജില്ലയില്‍ നിന്നും ഒരാള്‍ രോഗമുക്തി നേടി.

P 272 ക്ലാപ്പന വവ്വാക്കാവ് സ്വദേശിയായ 40 വയസുളള പുരുഷന്‍. ജൂണ്‍ 20 ന് ദമാമില്‍ നിന്നും AI 1942 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 78 D) തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 273 കൊല്ലം കോര്‍പ്പറേഷനിലെ കരിക്കോട് സ്വദേശിയായ 42 വയസുള്ള പുരുഷന്‍. ജൂണ്‍ 18 ന് നൈജീരിയയില്‍ നിന്നും AI 1906 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 36 H) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 274 കൊല്ലം കോര്‍പ്പറേഷനിലെ കല്ലുംതാഴം സ്വദേശിയായ 2 വയസുളള ആണ്‍കുട്ടി. ജൂണ്‍ 13 ന് സൗദി അറേബ്യയില്‍ നിന്നും AI 1940 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 61 H) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 275 കൊല്ലം കോര്‍പ്പറേഷനിലെ കല്ലുംതാഴം സ്വദേശിനിയായ 6 വയസുളള പെണ്‍കുട്ടി. ജൂണ്‍ 13 ന് സൗദി അറേബ്യയില്‍ നിന്നും AI 1940 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 61 J) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 276 കുണ്ടറ ഇളമ്പളളൂര്‍ സ്വദേശിയായ 30 വയസുളള യുവാവ്. ജൂണ്‍ 14 ന് ദുബായില്‍ നിന്നും SZ 8925 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 13 E) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 277 കരീപ്ര വാക്കനാട് സ്വദേശിയായ 34 വയസുളള പുരുഷന്‍. ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്നും G8 – 9023 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 29 B) കൊച്ചിയിലും അവിടെ നിന്നും ടെംബോ ട്രാവലറില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 278 പവിത്രേശ്വരം കൈതക്കോട് സ്വദേശിയായ 44 വയസുളള പുരുഷന്‍. ജൂണ്‍ 15 ന് സൗദി അറേബ്യയില്‍ നിന്നും 6E – 9052 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 10 F) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 279 കരുനാഗപ്പളളി തഴവ കടത്തൂര്‍ സ്വദേശിയായ 35 വയസുളള യുവാവ്. ജൂണ്‍ 19 ന് സൗദി അറേബ്യയില്‍ നിന്നും സ്‌പൈസ് ജെറ്റ് 9128 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 9 D) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 280 നെടുമ്പന കണ്ണനല്ലൂര്‍ സ്വദേശിയായ 24 വയസുളള യുവാവ്. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും ഫ്‌ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

P 281 വെസ്റ്റ് കല്ലട പഞ്ചായത്ത് കാരാളിമുക്ക് സ്വദേശിയായ 27 വയസുളള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 എയര്‍ അറേബ്യ നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 12 A) കൊച്ചിയിലും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 282 കരുനാഗപ്പളളി മുനിസിപ്പാലിറ്റിയിലെ ആലുംകടവ് സ്വദേശിയായ 47 വയസുളള പുരുഷന്‍. ജൂണ്‍ 19 ന് ചെന്നൈയില്‍ നിന്നും സുഹൃത്തിനോടൊപ്പം ടാക്‌സിയില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

P 283 തഴവ സ്വദേശിയായ 51 വയസുളള പുരുഷന്‍. ജൂണ്‍ 19 ന് സൗദി അറേബ്യയില്‍ നിന്നും സ്‌പൈസ് ജെറ്റ് B 737 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 18 A) കൊച്ചിയിലും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 284 വെട്ടിക്കവല പഞ്ചായത്ത് കോട്ടവട്ടം സ്വദേശിയായ 40 വയസുളള പുരുഷന്‍. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും J9 – 1405 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 23 A) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

ചെന്നൈ: തമിഴകത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാരയുടെ നെറ്റ്‌നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി . ഇപ്പോഴിതാ ഒന്നിച്ചൊരു ചടങ്ങിൽ എത്തിയിരിക്കുകയാണ് നയൻതാരയും ധനുഷും . നിർമാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.