ശൈത്യകാലത്ത് രോഗികള്‍ കൂടും, രാജ്യത്തിന് ചങ്കിടിപ്പേകി ഐഐടി, എയിംസ് കാെവിഡ് പഠനങ്ങൾ

ഭുവനേശ്വര്‍ : ഇന്ത്യയില്‍ കോവിഡ് പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന് സൂചന നല്‍കി എയിംസ് പഠനം. അന്തരീക്ഷ ഊഷ്മാവും കോവിഡും തമ്മില്‍ ബന്ധമുണ്ടെന്നും ഊഷ്മാവു കുറയുന്നതു രോഗവ്യാപനത്തെ സഹായിക്കുമെന്നും ഭുവനേശ്വര്‍ ഐഐടിയും എയിംസും ചേര്‍ന്നു നടത്തിയ പഠനത്തില്‍ മുന്നറിയിപ്പ്. ശൈത്യകാലമെത്തുന്നതോടെ അന്തരീക്ഷ ഊഷ്മാവില്‍ കുറവുണ്ടാകുമ്പോള്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ഐഐടിയിലെ സ്‌കൂള്‍ ഓഫ് എര്‍ത്ത്, ഓഷ്യന്‍ ആന്‍ഡ് ക്ലൈമറ്റ് സയന്‍സസും എയിംസിലെ മൈക്രോബയോളജി വകുപ്പും ചേര്‍ന്നാണു പഠനം നടത്തിയിരിക്കുന്നത്.

കുറഞ്ഞ താപനിലയും ഉയര്‍ന്ന ഈര്‍പ്പവും കൊറോണ വൈറസ് വ്യാപനത്തിന് അനുകൂലമായ അവസ്ഥയാണ്. താപനില ഒരു ഡിഗ്രി ഉയരുന്നത് കോവിഡ് കേസുകളില്‍ 0.99 ശതമാനം കുറവുണ്ടാക്കുമെന്നും പഠനം വ്യക്തമാക്കുന്നു. സമാനമായ താപവ്യതിയാനത്തില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്ന സമയപരിധിയില്‍ 1.13 ദിവസം കുറവുണ്ടാകും. അതേസമയം ഈര്‍പ്പത്തിന്റെ അളവില്‍ 10 ശതമാനം വര്‍ധനവുണ്ടായാല്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതു പെട്ടെന്നാകുമെന്നും പഠനം വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News