കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്പ്രസില്‍ യാത്ര ചെയ്ത് കൊവിഡ് രോഗി; കൊച്ചിയില്‍ ഇറക്കി രോഗിയെ ആരോഗ്യ വകുപ്പിന് കൈമാറി

കൊച്ചി: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്ത് കൊവിഡ് രോഗി. കോഴിക്കോട്ടു നിന്ന് ട്രെയിനില്‍ കയറുമ്പോള്‍ ഇയാളുടെ കോവിഡ് പരിശോധന ഫലം പുറത്ത് വന്നിരുന്നില്ല.

ഇയാള്‍ ട്രെയിനില്‍ യാത്ര ആരംഭിച്ച ശേഷമാണ് ഫലം പോസറ്റീവ് ആണെന്ന് അറിഞ്ഞത്. ഫലം പോസിറ്റീവായതോടെ റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വെ ആരോഗ്യവിഭാഗം ഇയാളെ കൊച്ചിയിലിറക്കി സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു.

കന്യാകുമാരി സ്വദേശിയായ യുവാവ് കുന്ദമംഗലത്ത് കെഎസ്ഇബി കരാര്‍ ജോലിക്കാരനാണ്. മൂന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് സ്രവം പരിശോധനക്ക് എടുത്തിരുന്നു.

ഭാര്യയെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രസവത്തിനു അഡ്മിറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ യാത്ര തിരിച്ചത്. ഇയാള്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്തവരെ ട്രെയിനില്‍ നിന്നും മാറ്റി. കമ്പാര്‍ട്ട്‌മെന്റ് സീല്‍ ചെയ്തു. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയശേഷം അണുവിമുക്തമാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News