KeralaNewspravasi

കോവിഡ് : ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു

ദമാം: കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു. തിരുവനന്തപുരം ആലംകോട് അല്‍ ഹിബയില്‍ അമീര്‍ ഹംസ (55) ആണ് ദമ്മാമില്‍ മരിച്ചത്. രണ്ടാഴ്ച മുമ്പ് പനിയും ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആരോഗ്യനില വഷളാവുകയും ആറ് മണിയോടെ മരണസംഭവിക്കുകയായിരുന്നു. ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍‌ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ – റസീന ബീവി, മക്കള്‍ – റഫിനാസ്, റാഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button