KeralaNews

മക്കളെ നല്ല നിലയില്‍ എത്തിച്ച ഇവരുടെ അമ്മയായ രാമാദേവിയാണ് താരം

ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾക്ക് ജന്മം നൽകിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയെ നമ്മൾ മറന്നു കാണില്ല. കഴിഞ്ഞ ദിവസം പഞ്ചരത്‌നങ്ങളിൽ മൂന്ന് പേരുടെ കല്യാണം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്നു ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് ഇന്ന് നടന്നത്. വാർത്തകളിൽ നിറഞ്ഞ’പഞ്ചരത്‌ന’ങ്ങളില്‍ മൂന്നുപേരാണ് കണ്ണനുമുന്നില്‍ വിവാഹിതരായത്.

ഇപ്പോള്‍ ഈ വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. ഇവരുടെ സുഖവും ദുഃഖവുമെല്ലാം കേരളത്തില്‍ ഇവരെ ഇഷ്ടപെടുന്നവരുടെയും ആയിരുന്നു. ഇന്നീ ചിത്രം കണ്ടപ്പോഴും എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഉത്ര, ഉത്തര, ഉത്തമ, ഉത്രജ, ഉത്രജന്‍. ഇതില്‍ മൂന്ന് പേരുടെ വിവാഹമായിരുന്നു . ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍-കൃഷ്ണ കുമാര്‍ കുറിച്ചു.

വളരെ അധികം സന്തോഷം തന്ന ഒരു ചിത്രം..ഇവരുടെ ജനനം മുതല്‍ എന്തോ ഒരു പ്രത്യേക ബന്ധം ഈ കുടുംബവുമായി ഉണ്ട്. നേരിട്ടു കണ്ടിട്ടില്ല. എങ്കിലും എന്തോ ഒരു അടുപ്പം ഉണ്ട്. ഇവരുടെ സുഖവും ദുഃഖവുമെല്ലാം കേരളത്തില്‍ ഇവരെ ഇഷ്ടപെടുന്നവരുടെയും ആയിരുന്നു. ഇന്നീ ചിത്രം കണ്ടപ്പോഴും എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഉത്ര, ഉത്തര, ഉത്തമ, ഉത്രജ, ഉത്രജന്‍. ഇതില്‍ മൂന്ന് പേരുടെ വിവാഹമായിരുന്നു ഇന്ന്. ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍. ??? മക്കളെ നല്ല നിലയില്‍ എത്തിച്ച ഇവരുടെ അമ്മയായ രാമാദേവിയാണ് ഇന്നത്തെ താരം. രമ ദേവിക്ക് എന്റെയും കുടുംബത്തിന്റെയും അഭിനന്ദനങ്ങള്‍.

തിരുവനന്തപുരം പോത്തന്‍കോട് പ്രേംകുമാര്‍-രമാദേവി ദമ്പതിമാര്‍ക്ക് 1995 നവംബര്‍ 18-നാണ് അഞ്ചുപേരും ജനിച്ചത്. വൃശ്ചികമാസത്തിലെ ഉത്രം നാളില്‍ പിറന്നതുകൊണ്ട് അവര്‍ക്ക് സാമ്യമുള്ള പേരുകളിട്ടു. ഏറെ നാൾ സന്തോഷത്തെടെ ജീവിച്ച കുടുംബത്തിന് മേൽ കരുനിഴൽ വീഴ്ത്തിക്കൊണ്ടാണ് അച്ഛൻ പ്രേംകുമാറിന്റെ മരണം സംഭവിക്കുന്നത്. 2004ൽ അച്ഛൻ പ്രേമകുമാർ മരിച്ചപ്പോൾ പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി അമ്മ രമാദേവി മക്കൾക്ക് തണലായി. ജില്ലാ സഹകരണ ബാങ്കിൽ രമാദേവിക്ക് സർക്കാർ ജോലി നൽകിയതോടെയാണ് കുടുംബം കരകയറിയത്. നാല് പെൺമക്കളുടേയും വിവാഹം ഒരുമിച്ച് നടത്തണം എന്നായിരുന്നു രമാദേവിയുടെ ആഗ്രഹം.എന്നാൽ ഉത്രജയുടെ വരൻ വിദേശത്തായതുകൊണ്ട് ഈ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker