25.3 C
Kottayam
Saturday, May 18, 2024

മീന്‍ കഴിക്കുന്നത് ഗുണം ചെയ്യും; മീനുകളിലൂടെ കൊവിഡ് പകരില്ലെന്ന് പഠനം

Must read

കൊച്ചി: മനുഷ്യരില്‍ കൊവിഡ് പകരുന്നതില്‍ മീനുകള്‍ക്കു പങ്കുണ്ടെന്ന തരത്തില്‍ വ്യാപക പ്രചരണം നടന്നിരിന്നു. എന്നാല്‍, ഇതില്‍ കഴമ്പില്ലെന്ന് തെളിയിക്കുന്നതാണ് പുതിയതായി പുറത്തിറങ്ങിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട്.

‘ഏഷ്യന്‍ ഫിഷറീസ് സയന്‍സ്’ ജേണലാണ് മനുഷ്യരില്‍ കൊവിഡിനു കാരണമാകുന്ന ‘സാര്‍സ് കോവ്- 2’ എന്ന കൊറോണ വൈറസ് മീനുകളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. മൃഗ പ്രോട്ടീന്‍ സ്രോതസ് എന്ന നിലയില്‍ മീന്‍ കഴിക്കുന്നതു ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അക്വാടിക് അനിമല്‍ ഹെല്‍ത്ത്, അക്വാകള്‍ച്ചര്‍, ഫിഷറീസ്, വെറ്ററിനറി, ഫുഡ് സെക്യൂരിറ്റി വിദഗ്ധരുടെ പഠനറിപ്പോര്‍ട്ടാണ് ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയുടെ ശാസ്ത്ര ജേണലില്‍ പ്രസിദ്ധപ്പെടുത്തിയത്. വൈറസ് പരത്തുമെന്ന പേരില്‍ ചില രാജ്യങ്ങളില്‍ മത്സ്യ ഉപഭോഗം കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു പഠനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week