തിരുവനന്തപുരം: കൊവിഡ് രോഗ വ്യാപനത്തിനുള്ള സാധ്യത മുന്‍ നിര്‍ത്തി ഉത്സവകാലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. അടുത്ത മൂന്നു മാസം വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ശ്രദ്ധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും കേന്ദ്ര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മൂന്നാം തരംഗം നേരിടാനുള്ള തയാറെടുപ്പുകള്‍ ശക്തമാക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിനം 4.5 5 ലക്ഷം കേസുകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് തയ്യാറെടുപ്പുകള്‍.രണ്ടാം വ്യാപനം കുറഞ്ഞുവെന്ന പ്രതീതിയുണ്ടെങ്കിലും സ്ഥിതി സുരക്ഷിതമല്ലെന്നാണ് കോവിഡ് കര്‍മസമിതിയുടെ വിലയിരുത്തല്‍. പ്രതിദിനം 20,000 കേസുകളാണ് രാജ്യത്ത് ഇപ്പോഴും സ്ഥിരീകരിക്കുന്നത്.
ഉത്സവകാലം കൂടി വരാനിരിക്കെ ഒക്ടോബര്‍-ഡിസംബര്‍ കാലയളവ് നിര്‍ണായകമാണെന്ന് വിദഗ്ധസമിതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 71% പേരും ഒരു ഡോസ് വാക്‌സുനെങ്കിലും എടുത്തതിനാല്‍ ഇനിയൊരു തരംഗമുണ്ടായാല്‍ വ്യാപ്തി പറയാനാകില്ല. ആളുകള്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും ദുര്‍ഗാപൂജയും രാമലീലയും ദീപാവലിയും ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ ബന്ധുക്കളെ ഓണ്‍ലൈനായി കണ്ട് ആശംസ നേരുന്നതാകും ഉചിതമെന്നും വിദഗ്ധര്‍ പറയുന്നു.
രാജ്യത്തെ സംസ്ഥാനങ്ങളില്‍ കേരളത്തില്‍ നിന്നാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ ഇന്നലെ 12,288 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12.97 ആണ് ടിപിആര്‍ നിരക്ക്. 141 മരണം സ്ഥിരീകരിച്ചു. 15,808 പേര്‍ രോഗമുക്തി നേടി. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസര്‍ഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്നലെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ണകജഞ) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 494 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,808 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2217, കൊല്ലം 1374, പത്തനംതിട്ട 661, ആലപ്പുഴ 791, കോട്ടയം 1011, ഇടുക്കി 444, എറണാകുളം 3280, തൃശൂര്‍ 1846, പാലക്കാട് 732, മലപ്പുറം 1169, കോഴിക്കോട് 1165, വയനാട് 484, കണ്ണൂര്‍ 398, കാസര്‍ഗോഡ് 236 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,18,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,18,408 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
അതേസമയം, കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിനുണ്ടായ വീഴ്ചകള്‍ ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. മരണപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയതിലെ അവ്യക്തതയും, നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും പര്യാപ്തമല്ലെന്ന് അടിയന്തര പ്രമേയത്തിലൂടെ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ശബരിമല വിമാനത്താവള പദ്ധതിക്കുണ്ടായ പ്രതിസന്ധി എന്‍.ജയരാജ് ശ്രദ്ധക്ഷണിക്കലില്‍ ഉന്നയിക്കും.