24.1 C
Kottayam
Friday, June 5, 2026

ഭാവിയില്‍ ഐ.എ.എസ് പാസാകാന്‍ തങ്കഭസ്മം കുടിപ്പിച്ചു; വിദ്യാര്‍ഥിയുടെ കാഴ്ച മങ്ങി

Must read

കണ്ണവം: ജ്യോത്സ്യന്‍ ആണെന്ന് അവകാശപ്പെട്ട ആളുടെ നിര്‍ദേശ പ്രകാരം തങ്ക ഭസ്മം പാലില്‍ കലക്കി കുടിച്ച വിദ്യാര്‍ഥിയുടെ കാഴ്ച ശക്തിക്ക് മങ്ങലേറ്റു. ഭാവിയില്‍ ഐഎഎസ് പരീക്ഷ പാസാകാന്‍ വേണ്ടിയാണ് തങ്കഭസ്മം കഴിച്ചത്. വ്യാജ ഗരുഡ രത്‌നം, തങ്ക ഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവ നല്‍കി 11,75,000 രൂപ തന്റെ കയ്യില്‍ നിന്ന് തട്ടിയെടുത്തതായും കാണിച്ച് കണ്ണൂര്‍ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസില്‍ മൊബിന്‍ ചാന്ദാണ് കണ്ണവം പോലീസില്‍ പരാതി നല്‍കി.

കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെയാണ് പരാതി. വീട് നിര്‍മാണത്തിന്റെ മുഹൂര്‍ത്തം നോക്കാനാണ് മൊബിന്‍ ചാന്ദ് ആദ്യമായി കണ്ണാടിപ്പറമ്പിലെ ഇയാളുടെ ജ്യോതിഷാലയത്തില്‍ എത്തിയത് ഈ സമയം വാഹനാപകടത്തില്‍ മൊബിന്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു വാഹനാപകടത്തിന്റെ കാര്യം പറഞ്ഞു ഭാര്യയെയും ബന്ധുക്കളെയും മറ്റും ജോത്സ്യന്‍ ഭയപ്പെടുത്തി.

അപകടത്തില്‍ നിന്ന് രക്ഷ നേടുന്നതിന് വേണ്ടിയാണ് ആദിവാസികളില്‍ നിന്നു ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്‌നം പത്ത് എണ്ണം വാങ്ങി വീട്ടില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചത്. ഭാവിയില്‍ മകന്‍ ഐഎഎസ് പാസ് ആവണമെങ്കില്‍ തങ്ക ഭസ്മം പാലില്‍ കലക്കി കുടിക്കണം എന്നും വീട്ടില്‍ വിദേശ ലക്ഷ്മി യന്ത്രം സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചു. തങ്ക ഭസ്മം പാലില്‍ കലക്കി കുടിച്ചപ്പോഴാണ് കാഴ്ച ശക്തിക്ക് മങ്ങലേറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week