28.8 C
Kottayam
Thursday, June 4, 2026

സംസ്ഥാനത്തേക്ക് മടങ്ങി വരുന്ന എല്ലാ പ്രവാസികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേരളം

Must read

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. കേരളത്തിലേക്കു വരുന്ന എല്ലാ പ്രവാസികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.

‘വന്ദേ ഭാരത് മിഷൻ’ വഴി കേരളത്തിലേക്ക് എത്തുന്ന എല്ലാ പ്രവാസികൾക്കും സർട്ടിഫിക്കറ്റ് ആവശ്യമാണ്. കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. പരിശോധന നടത്താൻ കേന്ദ്രം മുൻകൈ എടുക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് മാത്രം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആദ്യമെടുത്ത തീരുമാനം. എന്നാൽ, ഇതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് ചാർട്ടേഡ് വിമാനങ്ങൾക്കു പുറമേ ‘വന്ദേ ഭാരത് മിഷൻ’ വഴി എത്തുന്ന പ്രവാസികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം കൈക്കൊണ്ടത്.

നാട്ടിലേക്കു വരുന്നവരിൽ ഏതെങ്കിലും ഒരാൾക്ക് കോവിഡ് ഉണ്ടെങ്കിൽ ആ വിമാനത്തിലുള്ള എല്ലാവർക്കും കോവിഡ് പകരാൻ സാധ്യതയുണ്ട്. ഇത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിപ്പിക്കും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കോവിഡ് നെഗറ്റീവ് ആയവരെ മാത്രം കേരളത്തിലേക്ക് കൊണ്ടുവരാമെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിയത്. ശനിയാഴ്‌ച മുതൽ ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.

- Advertisement -

ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സർക്കാർ നിലപാടിനെ പിന്തുണച്ച് സൗദിയിലെയും ഒമാനിലെയും ഇന്ത്യൻ എംബസികൾ രംഗത്തെത്തി. കേരള സർക്കാരിന്റെ ആവശ്യം പരിഗണിച്ച് ശനിയാഴ്‌ച മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി സൗദി അറേബ്യയും ഒമാനും അറിയിച്ചു. കോവിഡ് നെഗറ്റീവ് ആയവർക്ക് മാത്രമായിരിക്കും ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് പോകാൻ സാധിക്കുകയെന്ന് സൗദിയിലെയും ഒമാനിലെയും ഇന്ത്യൻ എംബസികൾ അറിയിച്ചു. കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് യുഎഇയും വ്യക്തമാക്കി.

- Advertisement -

ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. വെള്ളിയാഴ്ച സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സർക്കാരിന് നിർദേശം നൽകി. ഇക്കാര്യത്തിൽ പുതിയ ഉത്തരവുണ്ടെന്ന് സർക്കാർ വിശദീകരിച്ചു. ഉത്തരവ് ഹാജരാക്കാനും കോടതി നിർദേശിച്ചു.

യാത്രക്കാർ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് പത്തനംതിട്ട അയിരുർ സ്വദേശി റെജി താഴമൺ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. കോവിഡ് സ്ഥിരീകരണ പരിശോധനക്ക് ഗൾഫ് രാജ്യങ്ങളിൽ ചെലവ് കൂടുതലാണെന്നും ചെലവ് താങ്ങാനാവാത്തവരാണ് ചാർട്ടേഡ് വിമാനങ്ങളിൽ ഉദാരമതികളുടെയും സന്നദ്ധ സംഘടനകളുടേയും സഹായത്താൽ എത്തുന്നതെന്നും ഹർജിയിൽ പറയുന്നു.

ചാർട്ടേഡ് വിമാനങ്ങളിൽ രോഗ വ്യാപനത്തിന് കൂടുതൽ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിൽ യാത്രക്കാർക്ക് ഈ നിബന്ധന ഇല്ലെന്നും രോഗവ്യാപന സാധ്യത രണ്ടു വിമാനങ്ങളിലും ഒരുപോലെയാണെന്നും സംസ്ഥാന സർക്കാരിന്റെ നടപടി ഏകപക്ഷീയമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. കോവിഡ് സ്ഥീരീകരണ പരിശോധന ഒഴിവാക്കണമെന്നും യാത്രക്കാർക്ക് വിമാനത്താവളത്തിൽ പ്രവേശിക്കും മുൻപ് നടത്തുന്ന റാപിഡ് ടെസ്റ്റ് മാത്രം നടത്താൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. ഹർജി വെള്ളിയാഴ്ച പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week