മസ്‌ക്കറ്റ്:വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് മടങ്ങിയെത്തുന്നവർക്ക് നാളെ മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സുൽത്താനേറ്റിലേക്ക് എത്തുന്നതിന് 96 മണിക്കൂറിനുള്ളിൽ (4ദിവസം) പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
1) നേരത്തെ കോവിഡ് സ്ഥിരീകരിച്ചവർക്ക് ഓമനിലേക്കെത്തുന്നതിന് വിലക്കുകളില്ല. എന്നാൽ ഇവർ കൃത്യമായ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
2) സുൽത്താനേറ്റിലേക്ക് മടങ്ങിയെത്തുന്നവർ നിർബന്ധമായും 7 ദിവസം നിരീക്ഷണത്തിൽ കഴിയുകയും, എട്ടാം ദിവസം കോവിഡ് ടെസ്റ്റ് നടത്തുകയും വേണം. ടെസ്റ്റ് നടത്താത്തവർ 14 ദിവസം ക്വാറന്റയിനിൽ കഴിയണം.
3) 15 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമല്ല