ഡല്‍ഹി: കൊവിഡ് കാലത്ത് ബാങ്ക് വായ്പകള്‍ക്ക് നല്‍കിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും. നാളെ മുതല്‍ എല്ലാ വായ്പകളും തിരിച്ചടച്ചു തുടങ്ങണം. മൊറട്ടോറിയം നീട്ടി നല്‍കേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും ആര്‍ ബി ഐയും. ആനുകൂല്യം നീട്ടാനായി കേരളമടക്കം നല്‍കിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചിട്ടില്ല.
മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവര്‍ക്ക് അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും അടയ്ക്കേണ്ടി വരും. മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ സെപ്റ്റംബര്‍ മൂന്നിന് ബാങ്ക് മേധാവികളെ കാണുന്നുണ്ട്. നിലവിലുള്ള വായ്പകള്‍ പുനക്രമീകരിച്ച് നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കും