HealthInternationalNews
ശ്വാസകോശം കടുത്ത പുകവലിക്കാരുടേതിനേക്കാള്‍ ദുര്‍ബലം, കോവിഡ് ബാധിതരുടെ എക്‌സറെ പുറത്തുവിട്ട് ഡോക്ടര്‍
കോവിഡ് ബാധയുടെ പാര്‍ശ്വഫലങ്ങള്‍ ദീര്‍ഘനാളത്തേക്ക് ഉണ്ടാകുമെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ പാടുപെടുന്നതിനിടയില്‍ ഇതാ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. കോവിഡ് രോഗികളുടെ ശ്വാസകോശം കടുത്ത പുകവലിക്കാരുടേതിനേക്കാള്‍ മോശമാണെന്നാണ് ടെക്‌സാസിലെ ഒരു ഡോക്ടര്‍ കണ്ടെത്തിയിരിക്കുന്നത്.
കോവിഡ് രോഗികളുടെയും പുകവലിക്കാരുടെയും സാധാരണ ആളുകളുടെയുമൊക്കെ ശ്വാസകോശത്തിന്റെ എക്‌സറെ പുറത്തുവിട്ടാണ് ഇക്കാര്യം വിവരിച്ചിരിക്കുന്നത്. ടെക്‌സസ് ടെക് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സസ് സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ബ്രിട്ടാനി ബാങ്ക്‌ഹെഡ് കെന്‍ഡാല്‍ ആണ് തന്റെ കണ്ടെത്തലുകള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. നൂറു കണക്കിന് കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടറാണ് ബ്രിട്ടാനി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News