കൊൽക്കത്ത : ബംഗാളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ താൻ നന്ദഗ്രാമിൽ നിന്ന് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി. രണ്ട് സീറ്റുകളിൽ നിന്നാണ് മമത മത്സരിക്കുന്നത്. മറ്റൊന്ന് കൊൽക്കത്തയിലെ നിയമസഭാ മണ്ഡലമായ ഭബാനിപൂരാണ്. അതേസമയം രണ്ടിടത്തും മത്സരിക്കുന്നത് പരാജയഭീതി കൊണ്ടെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയവുമായി തൃണമൂൽ അധികാരത്തിൽ വീണ്ടും തിരിച്ചെത്തുമെന്ന് മമത പറഞ്ഞു. ബിജെപിയിലേക്ക് ചാടുന്ന തന്റെ പാർട്ടി നേതാക്കളെക്കുറിച്ച് തനിക്ക് യാതൊരു ആശങ്കയില്ലെന്നും മമത പറഞ്ഞു.2019 ഡിസംബറിൽ ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി 2016 ലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ടിഎംസി സ്ഥാനാർത്ഥിയായി ശക്തമായ വിജയം നേടിയിരുന്ന മണ്ഡലമാണ് നന്ദിഗ്രാം എന്നതും ശ്രദ്ധേയമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News