25.6 C
Kottayam
Thursday, June 4, 2026

വീണ്ടും ലോക്ക് ഡൗൺ, ചൈനയിൽ നിയന്ത്രണങ്ങൾ

Must read

ചൈന: ഷാങ്ഹായിയിൽ വീണ്ടും ലോക്‍ഡൗൺ പ്രഖ്യാപിച്ച് ചൈന. രണ്ടു മാസം നീണ്ട സമ്പൂർണ ലോക്‍ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും ലോക്‍ഡൗൺ ഏർപ്പെടുത്തിയത്. നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതിയ  ലോക്‍ഡൗൺ. കഴിഞ്ഞ ദിവസം ഇവിടെ പുതുതായി 7 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.14 ദിവസത്തേക്കാണ് നിയന്ത്രണം.

ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായ് രണ്ടുമാസം പൂർണമായി അടച്ചിട്ടതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ലോക്‍ഡൗൺ പിൻവലിച്ച സമയത്തും യാത്രാനിയന്ത്രണം കർശനമാക്കിയിരുന്നു. രണ്ട് ദിവസത്തിനിടെ എടുത്ത  കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമായിരുന്നു യാത്രാ അനുമതി നൽകിയിരുന്നത്.

ജ്ഞൃയിലും കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 4041 പേർക്ക്. മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയത്. കഴിഞ്ഞ ആഴ്ചചയേക്കാള്‍ പ്രതിദിന കേസുകളിൽ നാല്പത് ശതമാനം വർധനയുണ്ടായി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതൽ. മാസ്ക് ഉൾപ്പടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ പിന്തുടരുന്നതിൽ വീഴ്ച്ച സംഭവിച്ചതാകാം കേസുകളുയരാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനിടെ പ്രിയങ്ക ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ ചികിത്സയിലാണ് പ്രിയങ്ക. നേരത്തെ സോണിയ ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

- Advertisement -

ദില്ലിയിൽ ദിവസേനയുള്ള കോവിഡ് -19 രോഗികളുടെ (covid 19) എണ്ണത്തിൽ നേരിയ വർധനയുണ്ടായതിന്റെ പശ്ചാത്തലത്തിൽ എല്ലാ സ്വകാര്യ സ്കൂളുകൾക്കുമായി (schools) നിർദ്ദേശങ്ങൾ പുറത്തിറക്കി ദില്ലി സർക്കാർ. വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ, സ്കൂളുകൾ പാലിക്കേണ്ട നിയന്ത്രണങ്ങൾക്കാണ് ഡൽഹി സർക്കാർ ഊന്നൽ നൽകിയിരിക്കുന്നത്. ഏതെങ്കിലും കൊവിഡ് കേസുകൾ ശ്രദ്ധയിൽപ്പെടുകയോ കണ്ടെത്തുകയോ ചെയ്താൽ സ്കൂൾ അധികൃതർ ഡയറക്ടറേറ്റിനെ അറിയിക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ബന്ധപ്പെട്ട വിഭാഗമോ സ്‌കൂളോ മൊത്തത്തിൽ തൽക്കാലം അടച്ചിടണമെന്നും നിർദ്ദേശങ്ങളിൽ പറഞ്ഞു.

- Advertisement -

“കോവിഡ് അണുബാധ വീണ്ടും പടരുന്നുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോസിറ്റീവ് നിരക്ക് വർദ്ധിച്ചിട്ടുണ്ടെന്നും  മാധ്യമങ്ങളിലൂടെയും മറ്റ് ഉറവിടങ്ങളിൽ നിന്നും വകുപ്പിന് അറിവ് ലഭിച്ചു. ഈ കുതിച്ചുചാട്ടം കണക്കിലെടുത്ത്, അതത് സ്കൂളുകളിൽ കോവിഡ് അണുബാധ പടരാതിരിക്കാൻ സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാൻ എല്ലാ “എച്ച്ഒഎസ് /ദില്ലി എയ്ഡഡ് / അൺ എയ്ഡഡ് പ്രൈവറ്റ് അംഗീകൃത സ്കൂളുകളുടെ മാനേജർമാരോടും” വകുപ്പ് നിർദ്ദേശിച്ചു.

സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്ക് ധരിക്കണം, സാധ്യമായ പരിധി വരെ സാമൂഹിക അകലം പാലിക്കൽ, കൈകൾ പതിവായി കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, സ്‌കൂൾ സന്ദർശിക്കുന്ന വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റ് സഹപ്രവർത്തകർ, രക്ഷിതാക്കൾ എന്നിവരിൽ കോവിഡ്-19 അണുബാധ തടയുന്നതിനുള്ള അവബോധം സൃഷ്ടിക്കുക.“ഏതെങ്കിലും കോവിഡ് കേസ് ശ്രദ്ധയിൽപ്പെടുകയോ സ്കൂൾ അധികാരികളെ അറിയിക്കുകയോ ചെയ്താൽ അത് ഡയറക്ടറേറ്റിനെ അറിയിക്കുകയും ബന്ധപ്പെട്ട വിഭാഗത്തെ അല്ലെങ്കിൽ സ്കൂൾ മൊത്തത്തിൽ തൽക്കാലം അടച്ചുപൂട്ടുകയും വേണം,” ദില്ലി സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ വിശദമാക്കുന്നു.  

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week