29.4 C
Kottayam
Saturday, June 6, 2026

കോ​വി​ഡ് അ​വ​സാ​ന​ത്തെ മ​ഹാ​മാ​രി​യല്ല; ‘അ​ടു​ത്ത​ത് പി​ന്നാ​ലെ’: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

Must read

ജ​നീ​വ: ലോ​ക​ത്തെ അ​വ​സാ​ന​ത്തെ മ​ഹാ​മാ​രി​യ​ല്ല കോവിഡെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ഡോ. ​ടെ​ഡ്രോ​സ് അ​ഥാ​നോം. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​യും മൃ​ഗ​ക്ഷേ​മ​ത്തെ​യും ശ​രി​യാ​യി കൈ​കാ​ര്യം ചെ​യ്യാ​തെ മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഫ​ല​വ​ത്താ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എന്നാൽ അ​ടു​ത്തൊ​ന്നി​നെ മു​ന്നി​ല്‍​ക്ക​ണ്ട് ത​യാ​റെ​ടു​ക്കാ​തെ അ​പ​ക​ട​ക​ര​മാ​യ ഹ്ര​സ്വ കാ​ഴ്ച​പ്പാ​ടോ​ടെ മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെ​ടു​മ്ബോ​ള്‍ പ​ണം എ​റി​യു​ന്ന നി​ല​പാ​ടി​നെ അ​ദ്ദേ​ഹം അ​പ​ല​പി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍​നി​ന്നും പാ​ഠ​ങ്ങ​ള്‍ പ​ഠി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഒ​രു മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെ​ടു​മ്പോള്‍ പ​ണം എ​റി​യു​ന്നു. എ​ന്നാ​ല്‍ അ​ത് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ന​മ്മ​ള്‍ മ​റ​ക്കു​ന്നു. അ​ടു​ത്തൊ​ന്നി​നാ​യി ത​യാ​റെ​ടു​ക്കു​ന്നു​മി​ല്ല. ഇ​ത് അ​പ​ക​ട​ക​ര​മാ​യ ഹൃ​സ്വ​കാ​ഴ്ച​പ്പാ​ടാ​ണ്.

എന്നാൽ കോവിഡ് അ​വ​സാ​ന​ത്തെ മ​ഹാ​മാ​രി ആ​യി​രി​ക്കി​ല്ലെ​ന്നും പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ജീ​വി​ത​ത്തി​ലെ ഒ​രു യാ​ഥാ​ര്‍​ഥ്യ​മാ​ണെ​ന്നും ച​രി​ത്രം പ​റ​യു​ന്നു. മ​നു​ഷ്യ​രു​ടെ ആ​രോ​ഗ്യ​വും മൃ​ഗ​ങ്ങ​ളും ഭൂ​മി​യും ത​മ്മി​ല്‍ അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ഈ ​മ​ഹാ​മാ​രി എ​ടു​ത്തു​കാ​ണി​ക്കു​ന്നു. മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള പാ​ര​സ്പ​ര്യ​ത്തേ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭീ​ഷ​ണി​യേ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നി​ല്ലെ​ങ്കി​ല്‍ മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഏ​തൊ​രു ശ്ര​മ​വും ത​ക​ര്‍​ക്ക​പ്പെ​ടും- അ​ഥാ​നോംവ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week