31.1 C
Kottayam
Thursday, May 2, 2024

വീണ്ടും വരുന്നു കൊവിഡ്‌; ജാഗ്രത വേണമെന്ന് ഐ.എം.എ.

Must read

കൊച്ചി: കൊവിഡ്‌ വീണ്ടും തലപൊക്കുന്നതായി ഐ.എം.എ.കൊച്ചി ഐ.എം.എ.യുടെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്‌ധ ഡോക്ടർമാർ ചേർന്ന അവലോകന യോഗത്തിലാണ് ഈ വിലയിരുത്തൽ. ഏപ്രിൽ രണ്ടാം വാരം നടത്തിയ കൊവിഡ്‌ പരിശോധനയിൽ ഏഴു ശതമാനം ടെസ്റ്റുകൾ പോസിറ്റീവായി. എന്നാൽ, ഗുരുതര രോഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊവിഡ്‌ തരംഗങ്ങൾക്കിടയിലുള്ള ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമാണെന്നും യോഗം വിലയിരുത്തി.

മഴക്കാലം മുൻനിർത്തി ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധയ്ക്കെതിരേ മുൻകരുതൽ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. ഐ.എം.എ. കൊച്ചി സയന്റിഫിക് അഡ്വൈസർ ഡോ. രാജീവ് ജയദേവൻ, പ്രസിഡന്റ് ഡോ. എം.എം. ഹനീഷ്, മുൻ പ്രസിഡന്റുമാരായ ഡോ. സണ്ണി പി. ഓരത്തേൽ, ഡോ. മരിയ വർഗീസ്, ഡോ. എ. അൽത്താഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week