28.4 C
Kottayam
Saturday, June 6, 2026

ലക്ഷണങ്ങളില്ലാതെ വയറിനുള്ളിൽ അസ്വസ്ഥത,കേള്‍ വിക്കുറവ്,രക്തം കട്ടപിടിക്കല്‍; ഡെല്‍റ്റാ വകഭേദം അപകടകാരിയെന്ന് വിദഗ്ദർ

Must read

ന്യൂഡൽഹി:കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം വ്യാപകമാവുന്നതില്‍ ആശങ്ക വ്യക്തമാക്കി വിദഗ്ധര്‍. ഡെല്‍റ്റാ വകഭേദം എന്ന് അറിയപ്പെടുന്ന ബി.1.617.2 വാണ് രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തല്‍. ആല്‍ഫാ വകഭേദത്തേക്കാള്‍ അപകടകാരിയും അതിവേഗത്തില്‍ വ്യാപിക്കുന്നതുമാണ് ഡെല്‍റ്റാ വകഭേദം. കഴിഞ്ഞ മാസമാണ് ഡെല്‍റ്റാ വകഭേദത്തെ ആശങ്ക പടര്‍ത്തുന്ന വകഭേദമെന്ന വിഭാഗത്തിലേക്ക് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയത്.

ഡെല്‍റ്റാ വകഭേദം ബാധിക്കുന്ന കൊവിഡ് രോഗികളില്‍ മരണനിരക്ക് അധികമാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഈ വകഭേദത്തെ യുകെയില്‍ ആദ്യമായി കണ്ടെത്തിയത്. വയറിനുള്ളിലെ അസ്വസ്ഥത, കേള്‍ക്കാനുള്ള തകരാറ്, രക്തം കട്ടപിടിക്കല്‍ എന്നിവയടക്കമുള്ളതാണ് ഡെല്‍റ്റാ വകഭേദത്തിന്‍റെ പ്രത്യക്ഷമായി ലക്ഷണങ്ങള്‍. ആല്‍ഫ വകഭേദത്തിന് പുറമേ ബീറ്റ, ഗാമ വകഭേദങ്ങള്‍ ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയിരുന്നു.

ഒരു ലക്ഷണവും ഇല്ലാതിരിക്കുന്നതാണ് ഈ വകഭേദങ്ങളുടെ പ്രത്യേകത. 60ഓളം രാജ്യങ്ങളാണ് ഇതിനോടകം ഡെല്‍റ്റാ വകഭേദം കണ്ടെത്തിയത് വ്യക്തമാക്കിയത്. കൊവിഡ് വാക്സിനുകള്‍ക്ക് ഡെല്‍റ്റാ വകഭേദത്തില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ഇതുതന്നെയാണ് ഈ വകഭേദത്തിന്‍റെ അപകട സാധ്യത കൂട്ടുന്നതും. ആല്‍ഫാ വകഭേദത്തേക്കാള്‍ അന്‍പത് ശതമാനത്തിലധികം അപകടകാരിയാണ് ഡെല്‍റ്റ. ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികളില്‍ രക്തം കട്ടപിടിക്കുന്നത് കൂടുന്നത് ഡോക്ടര്‍മാരേയും വലയ്ക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week