കോന്നി:കേരള പ്രവാസി അസോസ്സിയേഷൻ പത്തനംതിട്ട ജില്ല കമ്മിറ്റിയും ഡ്രീം ഹൈടെക് ഫാം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിതരണം ചെയ്തു വരുന്ന പൾസ് ഓക്സിമീറ്റർ നാലാംഘട്ട വിതരണം കോന്നി എം.എൽ.എ ജനീഷ് കുമാർ ഡ്രീം ഹൈടെക് ഫാം പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും കെ.പി.എ. പത്തനംതിട്ട ജില്ല എക്സിക്യുട്ടീവുമായ ഷെഹിൻ ഖാനിൽ നിന്നും ഏറ്റുവാങ്ങി.
ഇരവിപുരം:മുസ്ലിം യൂത്ത് ലീഗ് ഇരവിപുരംനിയോജക മണ്ഡലം കമ്മറ്റിയുടെ വകയായൂട്ടുള്ള അണു നശികര യന്ത്രം മുസ്ലിം യൂത്ത് ലീഗ് കിളിക്കൊല്ലൂർ മേഖല കമ്മിറ്റിക്ക് വേണ്ടി സുനിമോന് നൽകി കൊണ്ട് മുസ്ലിം ലീഗ് കൊല്ലം ജില്ലാ സെക്രട്ടറി മുള്ള് കട്ടിൽ സാദിഖ് ഉദ്ഘാടനം നിർവഹിച്ചു യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് അൻസർ മണക്കാട്. ട്രഷറർ മുഹമ്മദ് ഷാ.സെക്രട്ടറി ജംസുദീൻ.തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News