കൊവിഡ് മരണം 70,000ത്തോട് അടുക്കുന്നു; ആശങ്കയോടെ ലോക രാജ്യങ്ങള്‍

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതുടെ എണ്ണത്തില്‍ അനുനിമിഷം വര്‍ധനവ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 69,424 ആയി. 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 4,734 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ലോകത്താകമാനം 71,000ലേറെപ്പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

<p>ലോകവ്യാപകമായി 12,72,860 പേര്‍ക്കാണ് കൊവിഡ് മഹാമാരി ബാധിച്ചിട്ടുള്ളത്. 2,62,217 പേര്‍ക്ക് മാത്രമാണ് ലോകത്ത് ഇതുവരെ വൈറസില്‍ നിന്ന് മുക്തി നേടാനായത്. അമേരിക്കയാണ് രോഗബാധയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 3,36,673 പേര്‍ക്കാണ് ഇവിടെ രോഗബാധയുള്ളത്.</p>

<p>25,316 കൊവിഡ് കേസുകളാണ് അമേരിക്കയില്‍ പുതിയതായി രേഖപ്പെടുത്തിയത്. ന്യൂയോര്‍ക്കില്‍ 1,23,018 പേര്‍ക്ക് രോഗം ബാധിച്ചത് അമേരിക്കയുടെ ആശങ്കയേറ്റുന്നുണ്ട്. ന്യൂജഴ്‌സില്‍ 37,505 പേര്‍ക്കും രോഗം ബാധിച്ചു.</p>

<p>സ്‌പെയിനിലും, ഇറ്റലിയിലും, ബ്രിട്ടനിലും, ഫ്രാന്‍സിലുമെല്ലാം മരണസംഖ്യയും വൈറസ് ബാധിതരുടെ എണ്ണവും അനിയന്ത്രിതമായി ഉയരുകയാണ്. സ്‌പെയിനില്‍ 1,31,646 പേരിലാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതില്‍ 12,641 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 694 പേരാണ് ഇവിടെ 24 മണിക്കൂറിനിടെ മരണത്തിനു കീഴടങ്ങിയത്. 5,478 പേര്‍ക്കാണ് ഏറ്റവും പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.</p>

<p>ഇറ്റലിയില്‍ രോഗ ബാധയേത്തുടര്‍ന്ന് 525 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. രാജ്യത്ത് 4,316 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഇവിടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 1,28,948 ആയി ഉയര്‍ന്നു. ബ്രിട്ടനിലും സ്ഥിഗതികള്‍ വ്യത്യസ്ഥമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 621പേരാണ് ബ്രിട്ടനില്‍ പുതുതായി മരണത്തിനു കീഴടങ്ങിയത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News