25.5 C
Kottayam
Friday, June 5, 2026

മരണസംഖ്യ അരലക്ഷം കടന്നു,കൊവിഡ് ബാധയില്‍ യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥിതി അതീവ സങ്കീര്‍ണം

Must read

<p>ന്യൂയോര്‍ക്ക്:ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതിനായിരം കടന്നു. ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് മരണസംഖ്യ 51,354 ആയി. രോഗബാധിതരുടെ എണ്ണം 10 ലക്ഷം കഴിഞ്ഞു. നിലവില്‍ ഇതുവരെ 1,000,168 ആളുകള്‍ക്ക് രോഗം ബാധിച്ചു. 210,191 ആളുകള്‍ രോഗത്തില്‍ നിന്ന് മുക്തരായി. 61,713 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്.</p>

<p>ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 13,915 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 760 പേര്‍ മരിച്ചു. സ്പെയിനില്‍ 10,096 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 709 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 6120 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. </p>

<p>അമേരിക്കയിലും മരണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 673 ആളുകള്‍ മരിച്ചതോടെ മരണസംഖ്യ 5775 ആയി. 20,969 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. ചൈനയില്‍ പുതുതായി ആറ് പേര്‍ മരിക്കുകയും 35 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ഇറാനില്‍ മരണസംഖ്യ 3160 ആയി.</p>

- Advertisement -

<p>ജര്‍മ്മനിയില്‍ മരമസംഖ്യ 1000 കടന്നു. ഫ്രാന്‍സില്‍ 4032 പേര്‍ മരിച്ചു. ബ്രിട്ടനില്‍ 2921 പേര്‍ മരിച്ചു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും മരണസംഖ്യ 1000 കടന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥിതി സങ്കീര്‍ണമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്താകമാനം 37,000 പേര്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week