രാജ്യത്ത് കൊവിഡ് രോഗികള്‍ 64 ലക്ഷത്തിലേക്ക്. ഇന്ന് ആകെ മരണങ്ങള്‍ ഒരു ലക്ഷം കടക്കുമെന്നാണ് കണക്കുകള്‍. മഹാരാഷ്ട്രയില്‍ 15,591 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 14,16,513 ആയി. 424 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 37,480 ആയി ഉയര്‍ന്നു.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 8793 പോസിറ്റീവ് കേസുകളും 125 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ 6555ഉം, ഉത്തര്‍പ്രദേശില്‍ 3946ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ ഒക്ടോബര്‍ പതിനഞ്ച് മുതല്‍ കണ്ടെന്റ്മെന്റ് സോണുകള്‍ക്ക് പുറത്ത് മതപരമായ ചടങ്ങുകള്‍ക്ക് അനുമതി നല്‍കി.
കേരളത്തില്‍ വിവിധജില്ലകളില്‍ ഇന്നുമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ലോകത്തിലെ വിവിധ രാജ്യങ്ങളിലും കൊവിഡ് വ്യാപനം അതി രൂക്ഷമായി തന്നെ തുടരുകയാണ്. കണക്കുകൾ പ്രകാരം 34,817,610 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,032,709 ആണ് മരണസംഖ്യ. അതേസമയം, 25,881,196 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.
അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയഞ്ച് ലക്ഷം കടന്നു. ഇതുവരെ 7,549,299 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 213,523 പേർ മരണമടഞ്ഞു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,774,463 ആയി ഉയർന്നു.
ഇന്ത്യയിൽ ഇതുവരെ 64 ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മരണം ഒരു ലക്ഷം കടന്നു. എന്നാൽ രോഗമുക്തി നിരക്കിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തുതന്നെ തുടരുകയാണ്. ഇതുവരെ 53,52,078 പേരാണ് സുഖം പ്രാപിച്ചത്. രോഗികളുടെ എണ്ണത്തിൽ ബ്രസീലാണ് ഇപ്പോഴും മൂന്നാമത്. രാജ്യത്ത് ഇതുവരെ 4,882,231 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 145,431 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,232,593 ആയി.