Home-bannerInternationalNews

കോവിഡ് മരണം രണ്ടു ലക്ഷത്തിലേക്ക്,24മണിക്കൂറിനിടെ 4110 മരണങ്ങള്‍,രോഗബാധ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജനീവ : കോവിഡില്‍ ലോകത്ത് മരണനിരക്ക് വര്‍ധിക്കുന്നു, ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന . ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ 1,81,569 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 4110 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി ഇരുപത്താറ് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.

ഇന്ത്യന്‍ സമയം രാത്രി 12 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 831 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ നാല്‍പ്പത്താറായിരം പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം എട്ടേകാല്‍ ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.

യുകെയിലും കൊവിഡ് ഭീതി തുടരുകയാണ്. ഇന്ന് ഇതുവരെ 763 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ പതിനെണ്ണായിരം കടക്കുകയും ചെയ്തു. നാലായിരത്തിലേറെ പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 133495 ആയിട്ടുണ്ട്.

അതേസമയം ഇറ്റലിയിലാകട്ടെ 437 മരണങ്ങളാണ് 12 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 25085 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. സ്പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളിലും കനത്ത ആശങ്കയാണ് കൊവിഡ് വിതയ്ക്കുന്നത്. സ്പെയിനില്‍ 435 മരണങ്ങളാണ് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടുത്തെ മൊത്തം മരണസംഖ്യ 21717 ആയിട്ടുണ്ട്.

ഫ്രാന്‍സിലെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. മൊത്തം മരണസംഖ്യ 20796 ആയിട്ടുണ്ട്. ബെല്‍ജിയത്തിലാകട്ടെ 264 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടുത്തെ മൊത്തം മരണസംഖ്യ ആറായിരത്തി മുന്നൂറോളമായിട്ടുണ്ട്. തുര്‍ക്കി, കാനഡ, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍ എന്നിവിടങ്ങളിലും ഇന്ന് മാത്രം നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button