28.8 C
Kottayam
Thursday, June 4, 2026

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു,24 മണിക്കൂറില്‍ മരിച്ചത് 47 പേര്‍ രോഗബാധിതര്‍ 1975

Must read

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 26,917 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 826 ആയി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 1,975 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 47 പേര്‍ മരിച്ചു. അതേസമയം 5914 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. 440 പുതിയ കേസുകളും 19 മരണവുമാണ് ഇന്ന്മാത്രമുണ്ടായത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 8068 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 342 ആയി. കൊവിഡ് ബാധിച്ച് മുംബൈയില്‍ മരിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് 50 ലക്ഷം സഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മുംബൈയില്‍ 31 മാധ്യമപ്രവര്‍ത്തകരെ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലാക്കി. ആദ്യ പരിശോധന ഫലം പോസിറ്റീവായിരുന്ന ഇവരുടെ രണ്ടാമത്തെ സ്രവപരിശോധന ഫലം നെഗറ്റീവായതിനാല്‍ ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മാറ്റുകയായിരുന്നു. ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 230 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 18 പേര്‍ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 151 ആയി. തമിഴ്‌നാട്ടില്‍ 64 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതര്‍ 1885 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു.

രാജ്യത്തെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാളില്‍ ആരോഗ്യവകുപ്പ് അസി. ഡയറക്ടറും ഒരു ഡോക്ടറും കൊവിഡ് ബാധിച്ച് മരിച്ചു. പശ്ചിമബംഗാളിലെ ആരോഗ്യ വകുപ്പ് അസി. ഡയറക്ടര്‍ ഡോ ബിപ്ലബ് കാന്തി ദാസ് ഗുപ്തക്ക് ഒരാഴ്ച മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന അറുപതുകാരനായ ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലയോടെ വഷളാകുകയായിരുന്നു. ഇന്ന് ഉച്ചക്ക് മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. കൊല്‍ക്കത്തയിലെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്ന 34 കാരനായ ഡോകട്‌റും കൊവിഡിനെ തുടര്‍ന്ന് ഇന്ന് മരിച്ചു. മതിയായ സുരക്ഷാ സാമഗ്രികള്‍ ലഭ്യമല്ലെന്ന പരാതികള്‍ക്കിടെയുണ്ടായ രണ്ട് മരണം പശ്ചിമബംഗാള്‍ ആരോഗ്യവകുപ്പില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

നാല്‍പത്തിയഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലിയിലെ രണ്ട് ആശുപത്രികള്‍ അടച്ചു. ദില്ലിയില്‍ രോഗബാധിതരായ ആരോഗ്യപ്രവര്‍ത്തകര്‍ 215 ആയി ഉയര്‍ന്നു. ദില്ലി ജഗ്ജീവന്‍ ആശുപത്രിയില്‍ 44 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തീവ്രബാധിത മേഖലയായ ജഹാംഗിര്‍പുരിയിലുള്ള ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ചികിത്സ തേടിയിരുന്നു. ഒരു നഴ്‌സിന് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഹിന്ദു റാവു ആശുപത്രിയും അടച്ചു. പ്ടപട് ഗഞ്ചിലുളള മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയില്‍ മാത്രം കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 215 ആയി. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗം വ്യാപകമാകുന്നതില്‍ ആരോഗ്യമന്ത്രാലയം ആശങ്കയറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നവര്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളിക കഴിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week