26.2 C
Kottayam
Friday, June 5, 2026

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ പട്ടിക പുതുക്കുന്നു,8000 മരണങ്ങള്‍ കൂടി

Must read

തിരുവനന്തപുരം:സംസ്ഥാനത്ത കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ പട്ടിക പുതുക്കുന്നു.ജൂണ്‍ 14 വരെ പല കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ട മരണങ്ങളാണ് പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതോടെ 8,000 മരണങ്ങള്‍ കൂടി ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടും. ജില്ലാതലത്തില്‍ മരണക്കണക്കുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങിയതിന് മുന്‍പുള്ളവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

പട്ടിക പുതുക്കുന്നതോടെ കേരളത്തിലെ കൊവിഡ് മരണങ്ങളുടെ കണക്ക് ഔദ്യോഗികമായി 33,000 ആകും. നിലവിലിത് 24,810 ആണ്. കൊവിഡ് മരണങ്ങള്‍ സംസ്ഥാനം മറച്ചുവയ്ക്കുന്നതായി നേരത്തെ നിയമസഭയില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ കോവിഡ് ബാധിച്ച്‌ 30 ദിവസത്തിനകമുള്ള മരണങ്ങളെല്ലാം കോവിഡ് മരണങ്ങളായി കണക്കാക്കണമെന്നും 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള കേന്ദ്ര നിര്‍ദേശവും വന്നിരുന്നു.

ഇതെത്തുടര്‍ന്നാണു സര്‍ക്കാര്‍ പട്ടിക പുതുക്കിയത്. സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്നാണു കേന്ദ്രസര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്.
അതേസമയം പട്ടിക പുതുക്കുകയും 8,000 മരണങ്ങള്‍ കൂടി ഉള്‍പ്പെടുകയും ചെയ്യുന്നതോടെ കേരളത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ആകെ 164 കോടി രൂപ വേണം.

നഷ്ടപരിഹാര അപേക്ഷകളിലെ നടപടിയ്ക്ക് പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണനിധിയില്‍ ഏകദേശം 160 കോടി രൂപയാണു ബാക്കിയുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

Popular this week