കോഴിക്കോട്: കൊവിഡ് 19 സ്ഥിരീകരിച്ച നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിന് പിന്നാലെ കുട്ടിയ്ക്ക് രോഗം വന്നത് എങ്ങിനെയാണ് എന്നതില്‍ അവ്യക്തത തുടരുന്നു.കട്ടിയുടെ രക്ഷിതാക്കള്‍ക്ക് ിതുവരെ നടത്തിയ പരശോധനാ ഫലങ്ങള്‍ പോസിറ്റീവാണ്.കുഞ്ഞിന്റെ ബന്ധുക്കളിലൊരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇയാള്‍ കുട്ടിയുടെ വീട്ടിലേക്ക് എത്തിയിരുന്നില്ല.കൊവിഡ് കാലമായതിനാല്‍ കുട്ടിയെ വീടിന് പുറത്തേക്ക് ഇറക്കിയിരുന്നുമില്ലെന്ന് കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ പറയുന്നു.
ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടിയെ നേരത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം ഗുരുതരമായതിനേത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.കുട്ടിയ്ക്ക് വൈറസ് ബാധയെത്തിയതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റം നിഗമനങ്ങള്‍ ഇങ്ങനെ.
1,വിദേശത്തുനിന്നുമെത്തി കൊവിഡ് ബാധിതനായ ബന്ധുവില്‍ നിന്നും പകര്‍ന്നിരിയ്ക്കാം. ഇയാള്‍ നേരിട്ട് കുഞ്ഞിന്റെ വീട്ടില്‍ എത്തിയിരുന്നില്ലെങ്കിലും. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നയാള്‍ കുട്ടിയുടെ മാതാപിതാക്കളടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയിരിയ്ക്കാം.
2.ഹൃദയ സംബന്ധമായ അസുഖത്തേത്തുടര്‍ന്ന് ചികിത്സയിക്കായി വിവിധ ആശുപത്രികളില്‍ കുഞ്ഞിനെ എത്തിച്ചിരുന്നു. ഇവിടങ്ങളിലെ ഡോക്ടര്‍മാര്‍,നഴ്‌സുമാര്‍ ആരോഗ്യപ്രവര്‍ത്തകര്‍,ആശുപത്രിയില്‍ രോഗികളായി എത്തിയവര്‍ തുടങ്ങിയുള്ളവര്‍.